ഇന്ത്യക്ക് കനത്ത തിരിച്ചടി: ലോകകപ്പ് ടീമിൽ നിന്ന് ഹാ​ർ​ദി​ക് പാ​ണ്ഡ്യ പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ൽ​നി​ന്ന് ഓൾ റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ പു​റ​ത്ത്. പ​ക​രം ഫാ​സ്റ്റ് ബൗ​ള​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ ടീ​മി​ലെ​ത്തി. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ(​ഐ​സി​സി) ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

ഒ​ക്ടോ​ബ​ർ 19ന് ​പൂ​നെ​യി​ലെ എം​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ല്ല.

സെ​മി ഫൈ​ന​ലി​ന് മു​മ്പാ​യി ഹാ​ർ​ദി​ക് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്നാ​യി​രു​ന്നു ബി​സി​സി​ഐ​യു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, സെ​മി ഫൈ​ന​ലി​ന് ഒ​രു​ങ്ങു​ന്ന ടീം ​ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചിട​ത്തോ​ളം ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഹാ​ർ​ദി​ക്കി​ന്‍റെ അ​ഭാ​വം.

ഇ​ന്ത്യ​ക്കാ​യി 19 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ലാ​ണ് പ്ര​സി​ദ്ധ് കൃ​ഷ്ണ ക​ളി​ച്ച​ത്. ലോ​ക​ക​പ്പി​ന് മു​മ്പ് ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ഡേ​വി​ഡ് വാ​ർ​ണ​റി​ന്‍റെ വി​ക്ക​റ്റെ​ടു​ത്ത് പ്ര​സി​ദ്ധ് കൃ​ഷ്ണ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ഇ​തു​വ​രെ 33 വി​ക്ക​റ്റു​ക​ൾ പ്ര​സി​ദ്ധ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment