വീല്‍ചെയര്‍ ചോദിച്ചു! മലയാളി യാത്രക്കാരിയോടും അമ്മയോടും അപമര്യാദയായി പെരുമാറി ഭീഷണിപ്പെടുത്തി; പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ന്യൂ​ഡ​ല്‍​ഹി: വീ​ല്‍​ചെ​യ​ര്‍ ചോ​ദി​ച്ച മ​ല​യാ​ളി യാ​ത്ര​ക്കാ​രി​യോ​ടും അ​മ്മ​യോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഇ​ന്‍​ഡി​ഗോ എ​യ​ര്‍​ലൈ​ന്‍​സ് പൈ​ല​റ്റി​ന്റെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സം ചെ​ന്നൈ​യി​ല്‍​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തി​യ വി​മാ​ന​ത്തി​ലെ പൈ​ല​റ്റാ​യ ജ​യ​കൃ​ഷ്ണ​യു​ടെ ലൈ​സ​ന്‍​സാ​ണ് മൂ​ന്ന് മാ​സ​ത്തേ​ക്ക് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ) അ​ധി​കൃ​ത​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക സു​പ്രി​യ ഉ​ണ്ണി നാ​യ​ര്‍, വ​യോ​ധി​ക​യാ​യ അ​മ്മ എ​ന്നി​വ​രോ​ടാ​ണ് പൈ​ല​റ്റ് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സു​പ്രി​യ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഡി​ജി​സി​എ പൈ​ല​റ്റി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. പൈ​ല​റ്റ് ന​ല്‍​കി​യ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഡി​ജി​സി​എ​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി.

വീ​ല്‍​ചെ​യ​ര്‍ ചോ​ദി​ച്ച യാ​ത്ര​ക്കാ​രി​യെ സി​ഐ​എ​സ്എ​ഫി​നു കൈ​മാ​റു​മെ​ന്നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്കു​മെ​ന്നും പൈ​ല​റ്റ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യെ​ന്നും ഡി​ജി​സി​എ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Related posts

Leave a Comment