ജ​ന്മ​ദി​ന​സ​മ്മാ​നം ന​ല്‍​കാ​ൻ അ​ര്‍​ധ​രാ​ത്രി​യി​ല്‍ കാ​മു​കി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​; യുവാവിന് കിട്ടിയത് എട്ടിന്റെപണി

വെ​ള്ള​മു​ണ്ട: കാ​മു​കി​യെ കാ​ണാ​ന്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ വീ​ട്ടി​ല​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വി​നെ​തി​രെ പോ​ക്‌​സോ കേ​സ്. തൊ​ണ്ട​ര്‍​നാ​ട് കോ​റോം കു​നി​ങ്ങാ​ര​ത്ത് സ​ല്‍​മാ​നെ(20)​തി​രേ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു വീ​ട്ടി​നു​ള്ളി​ല്‍ നി​ന്നും യു​വാ​വി​നെ വീ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക്ക് ജ​ന്മ​ദി​ന​സ​മ്മാ​നം ന​ല്‍​കാ​നാ​യി വീ​ട്ടി​ല്‍ ക​യ​റി​യ​താ​യി​രു​ന്നു യു​വാ​വ്.

വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ലേ​ല്‍​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്ത​തോ​ടെ യു​വാ​വി​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പു​ള്‍​പ്പെ​ടെ ചേ​ര്‍​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment