പിച്ചില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ്, റണ്‍സൊഴുക്കാമെന്ന് വീമ്പിളക്കിയ ക്യൂറേറ്റര്‍ പുറത്ത്

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം നടക്കുന്ന പൂനെ പിച്ചിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുര്‍ന്നു ക്യൂറേറ്റര്‍ പാണ്ടുരംഗ് സാല്‍ഗാവോന്‍കറിനെ ബിസിസിഐ സസ്‌പെന്‍ഡു ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകിരക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചിരുന്നു.

വാതുവയ്പ്പുകാരുടെ ഇടനിലക്കാരന്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകന്‍ സമീപിച്ചപ്പോഴാണ് ബിസിസിഐയുടെ ക്യൂറേറ്റര്‍ വിവരങ്ങള്‍ നല്‍കിയത്. മത്സരത്തിന്റെ തലേന്നാണ് വാതുവയ്പ്പുകാരുടെ ഇടനിലക്കാരന്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകന്‍ ക്യൂറേറ്ററെ സമീപിച്ചത്. മത്സരത്തിന് മുന്‍പ് വാതുവയ്ക്കാന്‍ പിച്ചിന്റെ സ്വഭാവം മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോള്‍ വിവരങ്ങളെല്ലാം ക്യൂറേറ്റര്‍ നല്‍കുകയായിരുന്നു.

 

Related posts