മാ​ലി​പ്പു​റ​ത്തെ ഐ​എ​ൻ​ടി​യു​സി വി​ഭാ​ഗീ​യ​ത വ​ഴി​ത്തി​രി​വി​ൽ: യൂ​ണി​യ​ൻ വ്യാ​ജ​നെ​ന്ന് ആ​രോ​പ​ണം

വൈ​പ്പി​ൻ: മാ​ലി​പ്പു​റ​ത്ത് ഫ്ലാ​റ്റ് നി​ർ​മാ​ണ സൈ​റ്റി​ലെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി​യി​ലെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം പു​ത​ഹ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ന്നു. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹ​രി​ദാ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നും ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല ക​ൺ​സ്ട്ര​ക്ഷ​ൻ ആ​ൻ​ഡ് അ​ലൈ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നും ത​മ്മി​ലാ​ണ് ത​ർ​ക്കം.

കെ.​പി.​ഹ​രി​ദാ​സി​ന്‍റെ യൂ​ണി​യ​ൻ ഒ​റി​ജി​ന​ല​ല്ല വ്യാ​ജ​നാ​ണെ​ന്നാ​ണ് മ​റു​വി​ഭാ​ത്തി​ന്‍റെ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പു​ത്ത​ല​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ ഗോ​പി എ​ന്നി​വ​ർ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ​നി​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭ്യ​മാ​ക്കി​യ രേ​ഖ​ക​ൾ വ​ച്ച് ആ​രോ​പി​ക്കു​ന്ന​ത്.

1976 ൽ ​മ​റൈ​ൻ ഡ്രൈ​വ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ന്ന പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത ശേ​ഷം ഐ​എ​ൻ​ടി​യു​സി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത യൂ​ണി​യ​ൻ പി​ൽ​ക്കാ​ല​ത്ത് രേ​ഖ​ക​ളി​ൽ മാ​റ്റം വ​രു​ത്തി പേ​രു മാ​റ്റി​യ​താ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ ഹ​രി​ദാ​സ് വി​ഭാ​ഗം ഇ​തു​വ​രെ ഈ ​ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​തി​നി​ടെ ഇ​ത് സം​ബ​ന്ധി​ച്ച് മ​റു​വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യാ​ണ് അ​റി​വ്. നീ​തി ന​ട​പ്പാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്കം.

അ​തേ സ​മ​യം തൊ​ഴി​ല​വ​കാ​ശ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച മാ​ലി​പ്പ​റ​ത്തെ സൈ​റ്റി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​ൻ ക​രാ​റു​കാ​ര​നോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ല. ഇ​തി​നി​ടെ സൈ​റ്റി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക​രാ​റു​കാ​ര​ൻ എ​ന്ന​റി​യു​ന്നു.

Related posts