അമ്പടി കള്ളീ… കാമുകന്‍മാരുടെ ഐഫോണ്‍ തട്ടിയെടുത്ത് ഈ പെണ്‍കുട്ടി സ്വന്തമാക്കിയത് 14 ലക്ഷം രൂപ!

SPEICഇവളാണ് ആ കാമുകി, കാമുകന്മാരെ കൈവെള്ളയില്‍ വച്ച് അമ്മാനമാടിയ മിടുക്കി. ഷവോലി എന്ന ചൈനീസ് പെണ്‍കുട്ടി ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത് ഒരു കള്ളത്തരത്തിലൂടെയാണ്. രസകരമായ ആ തട്ടിപ്പിന്റെ കഥ ഇങ്ങനെ- കാണാന്‍ സുന്ദരിയാണ് ഷവോലി. അതുകൊണ്ട് തന്നെ ചുള്ളന്‍ ചെറുക്കന്മാര്‍ പുറകെ കൂടുകയും ചെയ്തു. ഒന്നല്ല 20 കാമുകന്മാര്‍!

കാമുകന്മാര്‍ പ്രണയം തലയ്ക്കു പിടിച്ചതോടെ ഷവോലി പറയുന്നതെല്ലാം വാങ്ങിക്കൊടുത്തു. പെണ്‍കുട്ടി പക്ഷേ ചെറിയ സമ്മാനങ്ങളൊന്നുമല്ല വാങ്ങിയത്. എല്ലാം ഐഫോണ്‍-7നും. ഗിഫ്റ്റ് കിട്ടിയ ഫോണുകളെല്ലാം ചൈനയിലെ ലേല സൈറ്റായ ഹുയി ഷൗ ബാവോ വെബ്‌സൈറ്റിലൂടെ വില്‍പ്പന നടത്തി. ഇതിലൂടെ 12 ലക്ഷം രൂപയും നേടി. പിന്നീട് ഗ്രാമത്തില്‍ ചെന്നു വീടു വാങ്ങിക്കുകയും ചെയ്തു. ചൈനയിലെ ഒരു സാധാരണ കുടുംബത്തില്‍ മൂത്ത മകളായി പിറന്ന ഷവോലി കുടുംബവും സ്വന്തം വീട്ടിലായിരുന്നില്ല താമസിച്ചിരുന്നത്. തൊഴിലാളിയായ പിതാവും വീട്ടമ്മയായ മാതാവും ഏറെ പ്രായം ചെന്നവരായതിനാല്‍ വീട് സ്വന്തമാക്കുക എന്ന സ്വപ്നം തുടരുകയുമായിരുന്നു.

ഷവോലിയുടെ കഥ ലോക മാധ്യമങ്ങളില്‍ ഹിറ്റായതോടെ ബിബിസിയും റോയിട്ടേഴ്‌സും ഇവരുടെ കഥ പ്രസിദ്ധീകരിച്ചു. പല ചാനലുകളും ഇന്റര്‍വ്യൂവിനായി വീട്ടുപടിക്കല്‍ കാത്തുകെട്ടി കിടക്കുന്നു. എന്നാല്‍ തന്റെ കഥ ലോകം അറിയുമെന്ന് ഭയന്ന് ഷവോലി അഭിമുഖത്തിന് തയാറായില്ല.

Related posts