ആ​പ്പിൾ ഫോ​ണി​ന് പ​ക​രം സോ​പ്പു​ക​ട്ടയും അ​ഞ്ച് രൂ​പാ നാ​ണ​യ​വും! ന​ഷ്ട​പ്പെ​ട്ട 70,900 രൂ​പ തി​രി​കെ കിട്ടി; തട്ടിപ്പിന് പിന്നില്‍…

ആ​ലു​വ: ആ​മ​സോ​ണി​ൽ ആ​പ്പി​ൾ ഐ​ഫോ​ൺ ബു​ക്ക് ചെ​യ്ത​യാ​ൾ​ക്ക് സോ​പ്പു ക​ട്ട ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ തു​ക​യാ​യ 70,900 രൂ​പ തി​രി​കെ ല​ഭി​ച്ചു.

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​ത്യേ​ക ടീം ​ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഒ​രാ​ഴ്ച​യ്ക്കു​ള​ളി​ൽ മു​ഴു​വ​ൻ തു​ക അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​ത്.

തോ​ട്ടു​മു​ഖം സ്വ​ദേ​ശി നൂ​റ​ൽ അ​മീ​ൻ ആ​ണ് ആ​മ​സോ​ണി​ൽ ഐ​ഫോ​ൺ ബു​ക്ക് ചെ​യ്ത​ത്.

ആ​മ​സോ​ൺ കാ​ർ​ഡ് വ​ഴി പ​ണ​വും അ​ട​ച്ചു. ഡെ​ലി​വ​റി ബോ​യി​കൊ​ണ്ടു​വ​ന്ന പാ​ഴ്സ​ൽ പൊ​ട്ടി​ച്ചു നോ​ക്കി​യ​പ്പോ​ൾ യ​ഥാ​ർ​ഥ ഫോ​ൺ ക​വ​റി​ന​ക​ത്ത് ഒ​രു സോ​പ്പും അ​ഞ്ച് രൂ​പാ നാ​ണ​യ​വും മാ​ത്രം.

ഡെ​ലി​വ​റി ബോ​യി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​യ്ക്ക​റ്റ് തു​റ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.

വി​റ്റു​പോ​യ ഐ ​ഫോ​ണി​ന്‍റെ പെ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഭാ​രം കൃ​ത്യ​മാ​ക്കാ​നാ​ണ് സോ​പ്പി​നൊ​പ്പം നാ​ണ​യ​വും വ​ച്ച​ത്.

സോ​പ്പു​ക​ട്ട വ​ന്ന പെ​ട്ടി​യി​ൽ ഒ​രു ആ​പ്പി​ൾ ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​മ്പ​ർ ഉ​ണ്ടാ​യി​രു​ന്നു.

അ​തി​ൽ​നി​ന്ന് ഓ​ർ​ഡ​ർ ചെ​യ്ത ഫോ​ൺ ഒ​രു മാ​സം മു​മ്പേ ജാ​ർ​ഖ​ണ്ഡി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി.

വി​ത​ര​ണ ക​മ്പ​നി​യാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ഡീ​ല​റെ ക​ണ്ടെ​ത്തി.

തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ഡീ​ല​ർ പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്നു സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം നൂ​റു​ൽ അ​മീ​ന്‍റെ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

പ​ണം തി​രി​കെ കി​ട്ടി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് എ​സ്പി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്ക് വി​ധേ​യ​രാ​യാ​ൽ എ​ത്ര​യും വേ​ഗം ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ സ​ഹി​തം പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് എ​സ്പി പ​റ​ഞ്ഞു.

Related posts

Leave a Comment