സൂപ്പർ മലിംഗ; മും​ബൈ ഇന്ത്യന്‍സിന്‌ നാലാം ഐപിഎല്‍ കിരീടം

ഹൈ​ദ​രാ​ബാ​ദ്: ഒ​രു ക്രി​ക്ക​റ്റ് ഫൈ​ന​ലി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും അ​വ​സാ​ന പ​ന്തു വ​രെ നി​ല​നി​ര്‍ത്തു​ന്ന​താ​യി​രു​ന്നു ഐ​പി​എ​ലി​ലെ ക്ലാ​സി​ക് മ​ത്സ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന മും​ബൈ ഇ​ന്ത്യ​ന്‍സ്- ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ഫൈ​ന​ല്‍. അ​വ​സാ​ന പ​ന്തി​ല്‍ ചെ​ന്നൈ​യ്ക്കു ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന ര​ണ്ടു റ​ണ്‍സ് വി​ട്ടു​കൊ​ടു​ക്കാ​തെ ല​സി​ത് മ​ലിം​ഗ വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തോ​ടെ മും​ബൈ ഐ​പി​എ​ലി​ലെ നാ​ലാം കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു.

16-ാം ഓ​വ​റി​ല്‍ വ​ഴ​ങ്ങി​യ 20 റ​ണ്‍സി​ന്‍റെ എ​ല്ലാ കു​റ​വും ല​സി​ത് മ​ലിം​ഗ അ​വ​സാ​ന ഓ​വ​റി​ല്‍ തീ​ര്‍ത്തു. അ​വ​സാ​ന ഓ​വ​റി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നു ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന ഒ​മ്പ​ത് റ​ണ്‍സ്. എ​ന്നാ​ല്‍ മ​ലിം​ഗ വ​ഴ​ങ്ങി​യ​ത് ഏ​ഴു റ​ണ്‍സ്. ആ ​ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റും ന​ഷ്ട​മാ​യി.

ഷെ​യ്ന്‍ വാ​ട​സ​ണും അ​വ​സാ​ന പ​ന്തി​ല്‍ ശാ​ര്‍ദു​ല്‍ ഠാ​ക്കൂ​റും പു​റ​ത്താ​യി. മും​ബൈ ഒ​രു റ​ണ്‍ ജ​യ​വും സ്വ​ന്ത​മാ​ക്കി. ഈ ​സീ​സ​ണി​ല്‍ നാ​ലാം ത​വ​ണ​യാ​ണ് ചെ​ന്നൈ മും​ബൈ ഇ​ന്ത്യ​സി​നോ​ട് കീ​ഴ​ട​ങ്ങു​ന്ന​ത്. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റി​ന് 148 റ​ണ്‍സ് എ​ടു​ത്തു. മ​റു​പ​ടി​യി​ല്‍ ചെ​ന്നൈ​യ്ക്ക് 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 148 റ​ണ്‍സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

ഓ​പ്പ​ണ​ര്‍ ഷെ​യ്ന്‍ വാ​ട്‌​സ​ണ്‍ അ​വ​സാ​ന ഓ​വ​റി​ല്‍ റ​ണ്‍ ഔ​ട്ടാ​യ​താ​ണ് മ​ത്സ​രം മും​ബൈ​യ്ക്ക​നു​കൂ​ല​മാ​ക്കി​യ​ത്. 59 പ​ന്തി​ല്‍ 80 റ​ണ്‍സ് നേ​ടി​യ വാ​ട്‌​സ​ണ്‍ എ​ട്ട് ഫോ​റും നാ​ലു സി​ക്‌​സും നേ​ടി.

ഫ​ഫ് ഡു​പ്ല​സി​യും (13 പ​ന്തി​ല്‍ 26), ഡ്വെ​യ്​ന്‍ ബ്രാ​വോ (15 പ​ന്തി​ല്‍ 15) എ​ന്നി​വ​ര്‍ക്കു മാ​ത്ര​മാ​ണ് വാ​ട്‌​സ​ണു കാ​ര്യ​മാ​യി പി​ന്തു​ണ ന​ല്‍കാ​നാ​യ​ത്. 16-ാം ഓ​വ​റി​ല്‍ മ​ലിം​ഗ വ​ഴ​ങ്ങി​യ 20 റ​ണ്‍സി​നു പി​ന്നാ​ലെ കൃ​ണാ​ല്‍ പാ​ണ്ഡ്യ 18-ാം ഓ​വ​റി​ല്‍ 20 റ​ണ്‍സ് വ​ഴ​ങ്ങു​ക കൂ​ടി ചെ​യ്ത​പ്പോ​ള്‍ അ​നാ​യാ​സ ജ​യ​മാ​ണ് ചെ​ന്നൈ പ്ര​തീ​ക്ഷി​ച്ച​ത്.

ആ ​ഓ​വ​റി​ല്‍ വാ​ട്‌​സ​ണ്‍ തു​ട​ര്‍ച്ച​യാ​യി മൂ​ന്നു സി​ക്‌​സ് നേ​ടി. മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച ചെ​ന്നൈ​ക്ക് മ​ധ്യ ഓ​വ​റു​ക​ളി​ല്‍ റ​ണ്‍സ് കു​റി​ഞ്ഞ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.25 പ​ന്തി​ല്‍ മൂ​ന്നു വീ​തം ഫോ​റും സി​ക്‌​സും സ​ഹി​തം 41 റ​ണ്‍സ് നേ​ടി​യ കെ​റോ​ണ്‍ പൊ​ളാ​ര്‍ഡ് ആ​ണ് മും​ബൈ​യു​ടെ ടോ​പ്പ് സ്‌​കോ​റ​ര്‍.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കും രോ​ഹി​ത് ശ​ര്‍മ്മ​യും ന​ല്ല തു​ട​ക്ക​മാ​ണ് ന​ല്‍കി​യ​ത്. ദീ​പ​ക് ച​ാഹര്‍ എ​റി​ഞ്ഞ മൂ​ന്നാം ഓ​വ​റി​ല്‍ 20 റ​ണ്‍സ് ആ​ണ് പി​റ​ന്ന​ത്. ഈ ​ഓ​വ​റി​ല്‍ ഡി ​കോ​ക് മൂ​ന്നു സി​ക്‌​സും നേ​ടി.

ഡി ​കോ​ക്ക് 24 പ​ന്തി​ല്‍ 29 റ​ണ്‍സ് അ​ടി​ച്ച നാ​ലു സി​ക്‌​സ് നേ​ടി പുറത്തായി. അ​ടു​ത്ത ഓ​വ​റി​ല്‍ 15 റ​ണ്‍സെ​ടു​ത്ത രോ​ഹി​ത് ശ​ര്‍മ്മ​യെ ദീ​പ​ക് ച​ാഹ​ര്‍ പു​റ​ത്താ​ക്കി. ഇ​തോ​ടെ മും​ബൈ​യു​ടെ ത​ക​ര്‍ച്ച​യും ആ​രം​ഭി​ച്ചു. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും ഇ​ഷാ​ന്‍ കി​ഷ​നും ത​ക​ര്‍ച്ച​യി​ല്‍നി​ന്നു ക​ര​ക​യ​റ്റു​മെ​ന്നു തോ​ന്നി.

എ​ന്നാ​ല്‍, സൂ​ര്യ​കു​മാ​റി​നെ (17 പ​ന്തി​ല്‍ 15) താ​ഹി​ര്‍ ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. 37 റ​ണ്‍സ്് ആ​ണ് മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും നേ​ടി​യ​ത്. അ​ടു​ത്ത ഓ​വ​റി​ല്‍ കൃ​ണാ​ല്‍ പാ​ണ്ഡ്യ​യെ (ഏ​ഴു പ​ന്തി​ല്‍ ഏ​ഴ്) ഠാ​ക്കൂ​ര്‍ സ്വ​ന്തം പ​ന്തി​ല്‍ പി​ടി​കൂ​ടി.

മൂ​ന്നു ഫോ​റി​ന്‍റെ അ​ക​മ്പ​ട​യി​ല്‍ 26 പ​ന്തി​ല്‍ 23 റ​ണ്‍സ് നേ​ടി​യ കി​ഷ​നെ താ​ഹി​ര്‍ സു​രേ​ഷ് റെ​യ്‌​ന​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. ഒ​രു ഫോ​റും ഒ​രു സി​ക്‌​സും സ​ഹി​തം 10 പ​ന്തി​ല്‍ 16 റ​ണ്‍സ് എ​ടു​ത്ത പാ​ണ്ഡ്യ​യെ ചാ​ഹ​ര്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി. ഈ ​ഓ​വ​റി​ല്‍ ത​ന്നെ രാ​ഹു​ല്‍ ച​ഹാ​റും പു​റ​ത്താ​യി.

Related posts