നീ​ണ്ടു​നി​ന്ന ത​ർ​ക്ക​ത്തി​ന് വി​ധി​യി​ലൂ​ടെ പ​രി​ഹാ​ര​മാ​യി;  അ​യോ​ധ്യകേസിൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജിയെക്കുറിച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ഇ​ഖ്ബാ​ല്‍ അ​ന്‍​സാ​രി

ല​ക്നോ: അ​യോ​ധ്യ വി​ധി​യി​ല്‍ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​ക​ണോ​യെ​ന്ന കാ​ര്യം ച​ർ‌​ച്ച ചെ​യ്യാ​ൻ‌ ചേ​രു​ന്ന യോ​ഗം സം​ബ​ന്ധി​ച്ച് ത​നി​ക്ക് അ​റി​വി​ല്ലെ​ന്ന് കേ​സി​ലെ പ്ര​ധാ​ന പ​രാ​തി​ക്കാ​ര​നാ​യ ഇ​ഖ്ബാ​ല്‍ അ​ന്‍​സാ​രി. മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡി​ൽ​നി​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​ക​ണോ​യെ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് ഞാ​യ​റാ​ഴ്ച യോ​ഗം ചേ​രു​ന്ന വി​വ​രം അ​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്ക് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബോ​ർ‌​ഡി​ന് താ​ൽ​പ​ര്യ​മു​ള്ള​ത് അ​വ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യും. താ​ൻ അ​തി​ന്‍റെ ഭാ​ഗ​മാ​കു​ന്നി​ല്ല. നീ​ണ്ടു​നി​ന്ന ത​ർ​ക്ക​ത്തി​ന് വി​ധി​യി​ലൂ​ടെ പ​രി​ഹാ​ര​മാ​യി എ​ന്നാ​ണ് ത​നി​ക്ക് തോ​ന്നു​ന്ന​ത്. സ​മൂ​ഹം അ​ത് അം​ഗീ​ക​രി​ക്ക​ണം- അ​ൻ​സാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​സ്ജി​ദ് നി​ര്‍​മ്മി​ക്കു​വാ​ന്‍ അ​നു​വ​ദി​ച്ച അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത 67 ഏ​ക്ക​റി​നു​ള്ളി​ല്‍ ത​ന്നെ വേ​ണ​മെ​ന്ന് അ​ന്‍​സാ​രി ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ങ്ങ​ന​യ​ല്ലെ​ങ്കി​ല്‍ അ​നു​വ​ദി​ച്ച അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി സ്വീ​ക​രി​ക്കു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts