രാഷ്‌ട്രീ​​യ ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ൾ നല്‍കുന്നത്‌ തെ​​റ്റാ​​യ നി​​ർ​​ദേ​​ശ​​ങ്ങള്‍..! കമൽഹാസന്‍റെ പാർട്ടിയിൽനിന്നുള്ള നേതാക്കളുടെ രാജി തുടരുന്നു…

ചെ​​ന്നൈ: ന​​ട​​ൻ ക​​മ​​ൽ​​ഹാ​​സ​​ൻ നേ​​തൃ​​ത്വം ന​​ല്കു​​ന്ന മ​​ക്ക​​ൾ നീ​​തി മ​​യ്യം പാ​​ർ​​ട്ടി​​യി​​ലെ പ്ര​​മു​​ഖ നേ​​താ​​വ് സി.​​കെ. കു​​മാ​​ര​​വേ​​ൽ പാ​​ർ​​ട്ടി​​വി​​ട്ടു.

2019ൽ ​​ഇ​​ദ്ദേ​​ഹം എം​​എ​​ൻ​​എം വി​​ട്ടെ​​ങ്കി​​ലും പാ​​ർ​​ട്ടി​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യി​​രു​​ന്നു. ക​​മ​​ൽ​​ഹാ​​സ​​ന്‍റെ രാഷ്‌ട്രീ​​യ ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ൾ തെ​​റ്റാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളാ​​ണു ന​​ല്കു​​ന്ന​​തെ​​ന്ന് കു​​മാ​​ര​​വേ​​ൽ ആ​​രോ​​പി​​ച്ചു.

ക​​മ​​ൽ​​ഹാ​​സ​​ൻ മ​​ത്‌​​സ​​രി​​ച്ച കോ​​യ​​ന്പ​​ത്തൂ​​ർ സൗ​​ത്ത് സീ​​റ്റ് വി​​ജ​​യി​​ക്കാ​​ൻ മാ​​ത്ര​​മാ​​യി​​രു​​ന്നു എം​​എ​​ൻ​​എം ശ്ര​​ദ്ധ കൊ​​ടു​​ത്ത​​തെ​​ന്നു കു​​മാ​​ര​​വേ​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തി.

എം​​എ​​ൻ​​എം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ആ​​ർ. മ​​ഹേ​​ന്ദ്ര​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​മു​​രു​​കാ​​ന​​ന്ദം എ​​ന്നി​​വ​​ർ ഈ​​യി​​ടെ എം​​എ​​ൻ​​എം വി​​ട്ടി​​രു​​ന്നു.

പാ​​ർ​​ട്ടി​​യി​​ൽ ജ​​നാ​​ധി​​പ​​ത്യ​​മി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ഈ ​​നേ​​താ​​ക്ക​​ളു​​ടെ ആ​​രോ​​പ​​ണം. ത​​മി​​ഴ്നാ​​ട് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​രു സീ​​റ്റി​​ൽ​​പ്പോ​​ലും വി​​ജ​​യി​​ക്കാ​​ൻ എം​​എ​​ൻ​​എ​​മ്മി​​നാ​​യി​​ല്ല.

കോ​​യ​​ന്പ​​ത്തൂ​​ർ സൗ​​ത്ത് മ​​ണ്ഡ​​ല​​ത്തി​​ൽ 1728 വോ​​ട്ടി​​നാ​​ണു ക​​മ​​ൽ ഹാ​​സ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ണു വി​​ജ​​യി​​ച്ച​​ത്.

Related posts

Leave a Comment