യാ​ത്ര​ക്കാ​രി​ൽ നി​ന്ന് കുപ്പിവെള്ളത്തിന് അ​ധി​ക തു​ക ഈ​ടാ​ക്കി പാ​ൻ​ട്രി സ്റ്റാ​ഫ്; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി റെ​യി​ൽ​വേ

എ​ന്തി​നും ഏ​തി​നും അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ന്ന്. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ൽ പ​ങ്കി​ട്ട ഒ​രു വീ​ഡി​യോ​യി​ൽ, ട്രെ​യി​നി​ൽ 15 രൂ​പ വി​ല​യു​ള്ള റെ​യി​ൽ നീ​ർ മി​ന​റ​ൽ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ 20 രൂ​പ​യ്ക്ക് വി​ൽ​ക്കു​ന്ന ഐ​ആ​ർ​സി​ടി​സി​യി​ലെ ഒ​രു പാ​ൻ​ട്രി സ്റ്റാ​ഫി​നെ കാ​ണി​ക്കു​ന്നു. ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ധാം ജം​ഗ്ഷ​നി​ൽ നി​ന്ന് അ​സ​മി​ലെ കാ​മാ​ഖ്യ ജം​ഗ്ഷ​നി​ലേ​ക്ക് പോ​കു​ന്ന ഒ​രു എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് സം​ഭ​വം.

സ്റ്റാ​ഫ് തു​ട​ക്ക​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കു​പ്പി 20 രൂ​പ​യ്ക്ക് വി​ൽ​ക്കു​ന്നു. അ​ധി​ക​മാ​യി ഈ​ടാ​ക്കു​ന്ന 5 രൂ​പ ചോ​ദ്യം ചെ​യ്യു​മ്പോ​ൾ, ജീ​വ​ന​ക്കാ​ര​ൻ മ​ടി​ക്കു​ക​യും ഒ​ടു​വി​ൽ യാ​ത്ര​ക്കാ​ര​ന് അ​ധി​ക തു​ക തി​രി​കെ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. വൈ​റ​ലാ​യ വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് റെ​യി​ൽ​വേ സേ​വ എ​ഴു​തി, “സ​ർ, ദ​യ​വാ​യി പി​എ​ൻ​ആ​റും മൊ​ബൈ​ൽ ന​മ്പ​റും ഡ​യ​റ​ക്ട് മെ​സേ​ജി​ൽ (ഡി​എം) പ​ങ്കി​ടു​ക.

നേ​ര​ത്തെ, ട്രെ​യി​ൻ ഒ​മ്പ​ത് മ​ണി​ക്കൂ​ർ വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ൺ​പൂ​രി​ലെ ഒ​രാ​ൾ ത​ന്‍റെ ദു​ര​വ​സ്ഥ എ​ക്‌​സി​ൽ പ​ങ്കി​ട്ടിരുന്നു. ത​ന്‍റെ ക​ണ​ക്ടിം​ഗ് ട്രെ​യി​ൻ ന​ഷ്‌​ട​പ്പെ​ടാ​തി​രി​ക്കാ​ൻ കാ​ൺ​പൂ​രി​ൽ നി​ന്ന് ഝാ​ൻ​സി​യി​ലേ​ക്ക് ഒ​രു അ​ന്ത​ർ​സം​സ്ഥാ​ന ടാ​ക്സി വാ​ട​ക​യ്‌​ക്കെ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ലായിരുന്നെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1,500 രൂ​പ​യ്ക്ക് വാ​ങ്ങി​യ ത​ത്കാ​ൽ ടി​ക്ക​റ്റ് പ​ക്ക​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ കാ​ബ് യാ​ത്ര​യ്ക്ക് 4,500 രൂ​പ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നെ​ന്നും അ​യാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

“കാ​ൺ​പൂ​രി​ൽ ഉ​ച്ച​യ്ക്ക് 1.15ന് ​പോ​കേ​ണ്ട ട്രെ​യി​ൻ 9 മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് എ​ത്തി​യ​ത്. രാ​ത്രി 8.15ന് ​ഝാ​ൻ​സി​യി​ൽ വ​ച്ച് രാ​ജ​ധാ​നി പി​ടി​ക്ക​ണം. അ​ങ്ങ​നെ ഞാ​ൻ (ട്രെ​യി​ൻ) 2 മ​ണി​ക്കാ​ണ് അ​റി​ഞ്ഞ​ത്. എ​നി​ക്ക് വേ​റെ വ​ഴി​യി​ല്ല. 4,500 രൂ​പ​യ്ക്ക് ഓ​ല എ​ടു​ക്കു​ന്ന​ത് ഒ​ഴി​കെ. കൂ​ടാ​തെ ത​ത്കാ​ൽ ടി​ക്ക​റ്റ്  1,500 രൂപയ്ക്ക് ​വാ​ങ്ങി. ആ​കെ 6,000 രൂ​പ ന​ഷ്ടം, ”ഉ​പ​യോ​ക്താ​വ് എ​ക്സി​ൽ​ എ​ഴു​തി​യ​തി​ങ്ങ​നെ.

 

Related posts

Leave a Comment