ഫേസ്ബുക്കിൽ സിപിഎം നേതാവിനെതിരെ കമന്‍റിട്ടു; കു​മ​ളി​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് സിപിഎം പ്രവർത്തകർ

ക​ട്ട​പ്പ​ന: ഫെ​യ്‌​സ് ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​ന്‍റെ പേ​രി​ൽ കു​മ​ളി​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി ജോ​ബി​ൻ ചാ​ക്കോ (36)യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു ന​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ജീ​പ്പി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ജോ​ബി​ന്‍റെ ര​ണ്ടു കാ​ലും ത​ല്ലി​യൊ​ടി​ക്കു​ക​യും കാ​ലി​ൽ വെ​ട്ടു​ക​യു​മാ​യി​രു​ന്നു.

സി​പി​എം നേ​താ​വി​നെ​തി​രേ ഫെ​യ്‌​സ് ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പു​റ​ത്തുവ​രു​ന്ന വി​വ​രം. ഫെ​യ്‌​സ് ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​നെ​തി​രേ സി​പി​എം കു​മ​ളി ലോ​ക്ക​ൽ ക​മ്മി​റ്റി ഇ​ന്ന​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്‌​ത​താ​യി വി​വ​ര​മി​ല്ല.

Related posts

Leave a Comment