ഇ​സ്ര​യേ​ല്‍ ഹ​മാ​സ് യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 2,300 ക​ട​ന്നു;  ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്  ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍

ടെ​ല്‍​ അ​വീ​വ്: ഇ​സ്ര​യേ​ല്‍ ഹ​മാ​സ് യുദ്ധത്തിൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 2,300 ക​ട​ന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ 51 പേര്‍ കൊല്ലപ്പെടുകയും 281 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഗാ​സ​യി​ലെ ഏ​ക വൈ​ദ്യു​തി​നി​ല​യ​ത്തിന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ധ​നം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് പ​വ​ര്‍ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ജ​ന​റേ​റ്റ​റു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. എ​ന്നാ​ല്‍ ഡീ​സ​ല്‍ ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ല്‍ ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഗാ​സ​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന, ജ​ല വി​ത​ര​ണം ഇ​സ്ര​യേ​ല്‍ പൂ​ര്‍​ണ​മാ​യി വി​ച്ഛേ​ദി​ച്ചു. എ​ന്നാ​ല്‍ ഗാ​സ​യി​ലെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള ഭ​ക്ഷ​ണ​വും ജ​ല​വും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റ​ണി​യോ ഗു​ട്ടെ​റ​സ് ഇ​സ്ര​യേ​ലി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

ബ​ന്ധി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തു​ര്‍​ക്കി​യു​ടെ​യും ഖ​ത്ത​റിന്‍റെയും മ​ധ്യ​സ്ഥ​ത​യി​ല്‍ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്.

ഗാ​സ​യി​ല്‍ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​നു​ഷി​ക ഇ​ട​നാ​ഴി സം​ബ​ന്ധി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​മാ​യും ഈ​ജീ​പ്തു​മാ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് വൈ​റ്റ്ഹൗ​സും അ​റി​യി​ച്ചു.

അ​തേ സ​മ​യം, യു​ദ്ധം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​സ്ര​യേ​ലി​ല്‍ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള പ്ര​ത്യേ​ക ദൗ​ത്യം ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച ഓ​പ്പ​റേ​ഷ​ന്‍ അ​ജ​യ് എ​ന്ന ദൗ​ത്യം ഇ​ന്നാരംഭിക്കും. ദൗ​ത്യത്തിന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ പ്ര​ത്യേ​ക വി​മാ​നം ടെ​ല്‍ അ​വീ​വി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് വ്യാ​ഴാ​ഴ്ച തി​രി​ക്കും.

ഇ​സ്ര​യേ​ലി​ല്‍ കു​ടു​ങ്ങി​പ്പോ​യ മു​ഴു​വ​ന്‍ ഇ​ന്ത്യാ​ക്കെ​രെ​യും തി​രി​ച്ചെ​ത്തി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.18,000 ഇ​ന്ത്യ​ക്കാ​രെ കൂ​ടാ​തെ, ഗു​ജ​റാ​ത്തി​ല്‍ നി​ന്നും ഇ​സ്ര​യേ​ലി​ലേ​ക്ക് കു​ടി​യേ​റി​യ 60,000ല്‍ ​പ​രം ഇ​ന്ത്യ​ന്‍ വം​ശ​ജ​രും സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

ഇ​വ​രെ​യെ​ല്ലാം തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രിന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള​തെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ന്നു. സ്ഥി​തി നി​രീ​ക്ഷി​ക്കാ​ന്‍ വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം 24 മ​ണി​ക്കൂ​ര്‍ ക​ൺട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.

യു​ദ്ധ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ക്ക​ണ​മെ​ന്നും ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment