ഇറ്റലിയില്‍ നിലനില്‍ക്കുന്നത് അതീവ ഭീതികരമായ അവസ്ഥ; പത്രത്തില്‍ ചരമപ്പേജുകളുടെ എണ്ണം 10 ആയി; 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 368 പേര്‍…

കോവിഡ് ബാധ ഇറ്റലിയെ പിടിച്ചു കുലുക്കുകയാണ്. ലൊംബാര്‍ഡി മേഖലയിലെ ലേക്കോ ഡി ബിര്‍ഗാനോ എന്ന പത്രത്തിനാണു ചരമപ്പേജുകളുടെ എണ്ണം ഒന്നില്‍നിന്ന് 10 ആയി ഉയര്‍ത്തേണ്ടിവന്നത്. ഫെബ്രുവരി ഒന്‍പതു വരെ ഒരു ചരമപ്പേജ് മാത്രമുണ്ടായിരുന്ന പത്രത്തില്‍ മാര്‍ച്ച് 13ലെത്തിയപ്പോള്‍ ചരമപ്പേജുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തേണ്ടി വന്നു.

ബര്‍ഗമോയില്‍ മരണനിരക്ക് കൂടിയതോടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറികളില്‍ ഇടമില്ലാതായി. തുടര്‍ന്നു പള്ളികളില്‍ പ്രത്യേകം സംവിധാനമുണ്ടാക്കി മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങി.

രോഗികളുടെ എണ്ണം കൂടിയതോടെ വിവിധ ആശുപത്രികളില്‍ ആരോഗ്യനില തീരെ മോശമായവര്‍ക്കും 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും അത്യാഹിത വിഭാഗത്തില്‍ പ്രവേശനം നിഷേധിച്ചു തുടങ്ങി. യുദ്ധകാലത്തേതിനു സമാനമായ അവസ്ഥയാണ് ആശുപത്രികളിലെന്നാണു ഡോക്ടര്‍മാരുടെ നിലപാട്.

.ഉള്‍പ്പടെ ഇറ്റലിയില്‍ കോവിഡ് 19 ബാധിതരായവരുടെ എണ്ണം 21,157 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മരണനിരക്കും വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 175 പേരുടെ മരണംകൂടി കഴിഞ്ഞദിവസം സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,441ല്‍ എത്തിയതായി സിവില്‍ പ്രൊട്ടക്ഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

8,372 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 7,860 പേര്‍ രോഗാവസ്ഥയില്‍ വീടുകളിലും കഴിയുന്നുണ്ട്. മരിച്ചവരും രോഗം ഭേദമായവരും

ഇറ്റലിയിലെ ആരോഗ്യ സഹമന്ത്രി പിയര്‍പാലോ സിലേരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നികാളോ സിഗാരട്ടി, ആല്‍ബെര്‍ട്ടോ സിറിയോ, പിയോഡ്മോണ്ട് ഉത്തരമേഖലാ പ്രസിഡന്റ് ആല്‍ബര്‍ട്ട് സിരിയോ,സൈനിക മേധാവി സാല്‍വട്ടോര്‍ ഫറീന, വിദ്യാഭ്യാസസഹമന്ത്രി അന്ന അസ്‌കാനി എന്നിവരും രോഗബാധിതരായി ചികിത്സയിലുള്ള പ്രമുഖരാണ്. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 368 ആളുകളാണ്.

Related posts

Leave a Comment