കേരളത്തിലേയ്ക്ക് കൊണ്ടുവരില്ല: ഐ.വി.ശശിയുടെ സംസ്കാരം  വ്യാഴാഴ്ച ചെന്നൈയിൽ നടത്തുമെന്ന് ബന്ധുക്കൾ

ചെന്നൈ: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരം വ്യാഴാഴ്ച ചെന്നൈയിൽ. ബന്ധുക്കളാണ് ഈ വിവരം അറിയിച്ചത്. മൃതദേഹം ചെന്നൈയിലെ വടപളനിയിലുള്ള വസതിയിൽ എത്തിച്ചു. സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ തുടങ്ങി നിരവധിപ്പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി.

നേരത്തെ, ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകൻ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾ സമ്മതിച്ചാൽ കോഴിക്കോട്ട് സംസ്കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

Related posts