എന്റെ കുട്ടികളും അവരുടെ സന്തോഷവുമാണ് എന്റെ ഒന്നാമത്തെ പരിഗണന! അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ വൈറ്റ് ഹൗസില്‍ തുടരില്ലെന്ന് ഇവാങ്ക ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​താ​വ് വീ​ണ്ടും വി​ജ​യി​ച്ചാ​ൽ വൈ​റ്റ് ഹൗ​സി​ലെ ത​ന്‍റെ റോ​ളി​ൽ തു​ട​രി​ല്ലെ​ന്ന് ഇ​വാ​ങ്ക ട്രം​പ്. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​സി​ഡ​ൻ​റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ളും ഉ​പ​ദേ​ശ​ക​യു​മാ​യ ഇ​വാ​ങ്ക​യു​ടെ മ​റു​പ​ടി.

സി​ബി​എ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ ഇ​വാ​ങ്ക​യോ​ട് അ​ടു​ത്ത വ​ർ​ഷം ത​ല​സ്ഥാ​ന​ത്ത് ത​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഫെ​യ്സ് ദി ​നേ​ഷ​നോ​ട് പ​റ​ഞ്ഞ​ത്, ’എ​ൻ​റെ കു​ട്ടി​ക​ളും അ​വ​രു​ടെ സ​ന്തോ​ഷ​വു​മാ​ണ് എ​ന്‍റെ ഒ​ന്നാ​മ​ത്തെ പ​രി​ഗ​ണ​ന’ എ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

ഇ​വാ​ങ്ക​യ്ക്കും 38 കാ​ര​നു​മാ​യ ഭ​ർ​ത്താ​വ് ജാ​രെ​ഡ് കു​ഷ്ന​റി​നും അ​റ​ബെ​ല്ല (8), ജോ​സ​ഫ് (6), തി​യോ​ഡോ​ർ (3) എ​ന്നീ മൂ​ന്നു മ​ക്ക​ളു​ണ്ട്.

’എ​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ന്‍റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഞാ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. അ​തി​നാ​ൽ അ​വ​രു​ടെ ആ ​ഉ​ത്ത​ര​മാ​ണ് എ​നി​ക്ക് പ്ര​ധാ​നം,’ ഇ​വാ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞ​ങ്ങ​ളി​രു​വ​രും വൈ​റ്റ് ഹൗ​സി​ൽ ജോ​ലി ചെ​യ്യാ​നാ​യി 2017-ൽ ​കു​ടും​ബ​വു​മാ​യി ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് വാ​ഷിം​ഗ്ട​ണി​ലേ​ക്ക് താ​മ​സം മാ​റ്റി. ആ​ദ്യ​മാ​യി ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ, താ​ൻ ന്യൂ​യോ​ർ​ക്ക് വി​ടു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​ട്ടി​ല്ലെ​ന്നും ഇ​വാ​ങ്ക പ​റ​ഞ്ഞു. ’ഒ​രു സ​ന്ദ​ർ​ശ​ക​യെ​പ്പോ​ലെ’ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് ത​നി​ക്ക് ആ​ഗ്ര​ഹ​മെ​ന്നും ഇ​വാ​ങ്ക പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: മൊ​യ്തി​ൻ പു​ത്ത​ൻ​ചി​റ

Related posts