നിങ്ങളുടെ വിശ്വാസം അവർക്ക് സമ്പാദ്യം… ശ്മ​ശാ​ന​ത്തി​ലെ ചി​ത​യി​ൽ സ്വ​ർ​ണം തെരയുന്നവർ; പാ​മ്പാ​ടി ഐ​വ​ർ​മ​ഠം പോലീസ് നിരീക്ഷണത്തിൽ


തി​രു​വി​ല്വാ​മ​ല: പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചശേ​ഷം ഉ​ണ്ടാ​കു​ന്ന ചാ​ര​ത്തി​ലും അ​വ​ശി​ഷ്ട​ങ്ങ​ളി​ലും സ്വ​ർ​ണം തേ​ടി​യെ​ത്തു​ന്ന ഇതരസം​സ്ഥാ​ന സം​ഘ​ങ്ങ​ളെ പോലീസ് നരീക്ഷിക്കുന്നു. ഹി​ന്ദു​മ​താ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്കു​മ്പോ​ൾ കൂ​ട്ട​ത്തി​ൽ സ്വ​ർ​ണ​വും അ​ട​ക്കം ചെ​യ്യാ​റു​ണ്ട്.

ഒ​രു ത​രി മു​ത​ൽ വ​ലി​യ അ​ള​വിൽ വ​രെ​ സ്വ​ർ​ണം ഇ​ത്ത​ര​ത്തി​ൽ സം​സ്ക​രി​ക്കു​മ്പോ​ൾ കൂ​ടെ വ​യ്ക്കാ​റു​ണ്ട്. ഇ​ക്കാ​ര്യം അ​റി​യു​ന്ന സം​ഘ​ങ്ങ​ളാ​ണ് ശ്മ​ശാ​ന​ത്തി​ൽ എ​ത്തി ചി​ത​യ​ണ​ഞ്ഞ ശേ​ഷം ചാ​രു​വും അ​സ്ഥിക്ക​ഷ്ണ​ങ്ങ​ളും വ​ലി​ച്ചു​വാ​രി സ്വ​ർ​ണം ത​പ്പുന്ന​ത്. ഇ​ത് കാ​ല​ങ്ങ​ളാ​യി ശ്മ​ശാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​മാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​തൊ​രു വ​ലി​യ​ബി​സി​ന​സാ​യി മാ​റി​യി​ട്ടു​ണ്ടെന്നു പറയുന്നു.

മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചശേ​ഷം അ​സ്ഥി പെ​റു​ക്കു​ന്ന​തി​നും സ​ഞ്ച​യ​ന​ത്തി​നു​മെ​ത്തു​ന്ന ഉ​റ്റ​വ​ർ​ക്ക് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ചി​താ​ഭ​സ്മ​വും അ​സ്ഥി​ക​ളും വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാണു കാണാൻ സാധിക്കുന്നത്. ചി​ത​യി​ൽ​നി​ന്ന് അ​സ്ഥി കി​ട്ടാ​ൻ പ​ല​പ്പോ​ഴും പെ​ടാ​പ്പാ​ട് ഉ​ണ്ടാ​വു​ക​യും ചെ​യ്യാ​റു​ണ്ട്.

സം​സ്കാ​രം ക​ഴി​ഞ്ഞ് ചി​ത​യു​ടെ ചൂ​ടാ​റും മു​മ്പ് ത​ന്നെ മ​രി​ച്ച ആ​ളു​ടെ പേ​ര് എ​ഴു​തി അ​ട​യാ​ള​മാ​യി വ​യ്ക്കു​ന്ന കു​റ്റി വ​രെ പി​ഴു​തു ക​ള​ഞ്ഞാ​ണ് ക​വ​ർ​ച്ചാ​സം​ഘം സ്വ​ർ​ണം ചി​ക​യു​ന്ന​ത്. ദ​ഹി​പ്പി​ച്ച ചാ​രം കോ​രി​യെ​ടു​ത്ത് പു​ഴ​യി​ൽ കൊ​ണ്ടു​പോ​യി അ​രി​ച്ചാ​ണ് സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സം​ഘ​ത്തി​ലെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​നും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. മ​ല്ലി​ക (45 )വേ​ണു​ഗോ​പാ​ൽ (25) എ​ന്നി​വ​രെ​യാ​ണ് പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇവർക്കു പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്നു പോലീസ് സംശയിക്കുന്നു.

വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ മൃ​ത​ദേ​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ഊ​രി മാ​റ്റാ​തെ ശ്മ​ശാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ര​രു​തെ​ന്ന് സം​സ്ക്ക​രി​ക്കാ​ൻ ബു​ക്ക് ചെ​യ്യു​ന്ന​വ​രോ​ട് നി​ർ​ദ്ദേ​ശി​ക്കാ​റു​ണ്ടെ​ന്ന് ഐ​വ​ർ​മ​ഠം ര​മേ​ഷ് കോ​ര​പ്പ​ത്ത് പ​റ​യു​ന്നു.

ശ​ശി​കു​മാ​ർ പ​ക​വ​ത്ത്

Related posts

Leave a Comment