യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് ഗായത്രി സുരേഷ്. ബ്യൂട്ടി പേജെന്റ്സിന്റെ ഭാഗമായത് സിനിമയില്‍ അവസരം കിട്ടാനാണെന്ന് ഗായത്രി പറഞ്ഞു. മിസ് കേരളയില്‍ പങ്കെടുത്താല്‍ മീഡിയ ശ്രദ്ധിക്കുമല്ലോ. പണ്ട് മുതല്‍ പൃഥ്വിരാജിലെ ഫയർ എനിക്കിഷ്ടമാണ്.
കാരണം അദ്ദേഹം അദ്ദേഹത്തില്‍ വിശ്വസിച്ചതുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹം ഒരു തരത്തില്‍ എന്റെ ഇൻസ്പിരേഷനാണ്. ചെറുപ്പം മുതല്‍ ഞാൻ എന്നെ സ്വയം വാലിഡേറ്റ് ചെയ്യാറുണ്ടായിരുന്നു. പിന്നെ ആളുകള്‍ എന്നെ വാലിഡേറ്റ് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്.
ആളുകളോട് പെട്ടന്ന് ദേഷ്യം വരാത്ത ഒരാളാണ് ഞാൻ. രണ്ട് വർഷം മുന്‍പു വരെ സങ്കടം ഞാൻ പുറത്ത് കാണിക്കുമായിരുന്നു ഇപ്പോള്‍ അതില്ല. എന്റെ ജേർണി എന്റെ മാത്രം തീരുമാനങ്ങളില്‍ ജനിച്ചതാണ്. എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതെല്ലാം കറക്ട് ചെയ്ത് നന്നാവണം എന്ന് ആഗ്രഹിക്കുന്നു എന്ന് ഗായത്രി സുരേഷ് പറഞ്ഞു.