മു​​ന്തി​​രി​​യേ​​ക്കാ​​ൾ സ്വാദ്‌ ! ബ്ര​​സീ​​ലി​​യ​​ൻ പ​​ഴ​​മാ​​യ ‘ജ​ബോ​ട്ടി​ക്കാ​ബ’ അ​ജോ​യിയുടെ പഴവർഗ ഉദ്യാനത്തിലെ പുതിയ അതിഥി

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബ്ര​​സീ​​ലി​​യ​​ൻ പ​​ഴ​​മാ​​യ ജ​​ബോ​​ട്ടി​​ക്കാ​​ബ അ​​ഥ​​വാ മ​​ര​​മു​​ന്തി​​രി​​യു​​ടെ സ്വാ​​ദ് ന​​മ്മു​​ടെ നാ​​ട്ടി​​ലും.

ചേ​​ന​​പ്പാ​​ടി മ​​രോ​​ട്ടി​​ച്ചു​​വ​​ട് ത​​റ​​പ്പേ​​ൽ ടി.​​എം. തോ​​മ​​സി​​ന്‍റെ മ​​ക​​ൻ അ​​ജോ​​യി തോ​​മ​​സി​​ന്‍റെ പ​​ഴ​​വ​​ർ​​ഗ ഉ​​ദ്യാ​​ന​​ത്തി​​ലാ​​ണ് ജ​​ബോ​​ട്ടി​​ക്കാ​​ബ പ​​ഴു​​ത്ത് പാ​​ക​​മാ​​യ​​ത്.

ക​​ടും പ​​ർ​​പ്പി​​ൾ ജ​​ബോ​​ട്ടി​​ക്കാ​​ബ പ​​ഴ​​ങ്ങ​​ൾ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന​​തു കാ​​ണാ​​ൻ വ​​ള​​രെ മ​​നോ​​ഹ​​ര​​മാ​​ണ്.

പ​​ഴു​​ക്കു​​ന്പോ​​ൾ വ​​യ​​ല​​റ്റ് നി​​റ​​മാ​​കു​​ന്ന പ​​ഴ​​ങ്ങ​​ൾ​​ക്കു മു​​ന്തി​​രി​​​യു​​ടെ രൂ​​പ​​വും രു​​ചി​​യു​​മാ​​ണ്.

മാ​​ധു​​ര്യ​​മേ​​റി​​യ പ​​ഴ​​ങ്ങ​​ളി​​ൽ കാ​​ർ​​ബോ​​ഹൈ​ഡ്രേ​​റ്റ്, പ്രോ​​ട്ടീ​​ൻ, കാ​​ത്സ്യം, വൈ​​റ്റ​​മി​​ൻ സി, ​​ഫൈ​​ബ​​ർ തു​​ട​​ങ്ങി​​യ പോ​​ഷ​​ക​​ങ്ങ​​ൾ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

മു​​ന്തി​​രി​​യേ​​ക്കാ​​ൾ സ്വാ​​ദാ​​ണ് ജ​​ബോ​​ട്ടി​​ക്കാ​​ബ​​യ്ക്കെ​​ന്ന് അ​​ജോ​​യ് പ​​റ​​യു​​ന്നു.

ക​​ല്ലു​​പ്പാ​​റ ഐ​​എ​​ച്ച്ആ​​ർ​​ഡി കോ​​ള​​ജി​​ലെ അ​​ധ്യാ​​പ​​ക​​നാ​​യ അ​​ജോ​​യ് പ​​ണ്ടു മു​​ത​​ലേ പ​​ഴ​​വ​​ർ​​ഗ കൃ​​ഷി​​യി​​ൽ താ​​ത്പ​​ര​​നാ​​ണ്.

റം​​ബു​​ട്ടാ​​ൻ, ദു​​രി​​യാ​​ൻ, അ​​ബി​​യു, അ​​ച്ചാ​​ചെ​​യ്റു, സാ​​ന്തോ​​ൾ, കെ​​പ്പ​​ൽ, ഗ​​വ​​ർ​​ണേ​​ഴ്സ് പ്ലം ​​തു​​ട​​ങ്ങി​​യ നൂ​​റി​​ല​​ധി​​കം പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ൾ ഇ​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഉ​​ദ്യാ​​ന​​ത്തി​​ലു​​ണ്ട്.

Related posts

Leave a Comment