വേനല്‍മഴ പെയ്തു തുടങ്ങുമ്പോള്‍ വിരിയുന്ന കായാമ്പൂ..! വ​ർ​ണ ഭം​ഗി​ക്കൊ​പ്പം ഔ​ഷ​ധ ഗു​ണ​വും; നീ​ലപ്ര​ഭ ചൊ​രി​ഞ്ഞ് കാ​യാമ്പൂ​ പൂത്തുലഞ്ഞു

കോ​ടാ​ലി: പ​ള്ളി​ക്കു​ന്ന് നാ​രേ​ക്കാ​ട്ട് സാ​ജു വ​ർ​ഗീ​സി​ന്‍റെ വീ​ട്ടു​പ​റ​ന്പി​ൽ കാ​യാ​ന്പൂ വ​സ​ന്തം.

പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​യാ​ന്പൂ​ചെ​ടി​ക​ളു​ടെ ചി​ല്ല​ക​ളി​ലാ​ണ് നീ​ല​വ​ർ​ണം ചൊ​രി​ഞ്ഞ് കാ​യ​ന്പൂ​ക്ക​ൾ കൂ​ട്ട​മാ​യി വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

കാ​ശാ​വ്, അ​ഞ്ജ​ന​മ​രം, കാ​ഞ്ഞാ​വ്, ക​ണ​ലി എ​ന്നീ പേ​രു​ക​ളി​ലും കാ​യാ​ന്പൂ​ചെ​ടി​ക​ൾ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

വേ​ന​ൽ​മ​ഴ പെ​യ്തു തു​ട​ങ്ങു​ന്പോ​ഴാ​ണ് സാ​ധാ​ര​ണ​യാ​യി കാ​യാ​ന്പൂ വി​രി​യു​ന്ന​ത്. വ​ർ​ണ ഭം​ഗി​ക്കൊ​പ്പം ഔ​ഷ​ധ ഗു​ണ​വും കാ​യാ​ന്പൂ​വി​നു​ണ്ട്.

ഇ​തി​ന്‍റെ ഇ​ല, വേ​ര്,തൊ​ലി, പൂ​ക്ക​ൾ, കാ​യ്കാ​ൾ എ​ന്നി​വ പ​ണ്ടു മു​ത​ലേ ആ​യു​ർ​വേ​ദ ഔ​ഷ​ധ​ക്കൂ​ട്ടു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

ത്വ​ക് രോ​ഗ​ങ്ങ​ൾ​ക്കും ചെ​ങ്ക​ണ്ണ് രോ​ഗ​ത്തി​നും കാ​യാ​ന്പൂ​ചെ​ടി​യു​ടെ ഇ​ല​ക​ൾ പി​ഴി​ഞ്ഞ​ടു​ത്തു നീ​ര് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

കാ​യാ​ന്പൂ​ചെ​ടി​ക​ളു​ടെ ത​ണ്ടി​ന് ബ​ല​മു​ള്ള​തി​നാ​ൽ ചെ​ണ്ട​ക്കോ​ൽ നി​ർ​മി​ക്കാ​നും ക​ത്തി​യു​ടെ പി​ടി ഉ​ണ്ടാ​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്നു.

Related posts

Leave a Comment