മ​ഞ്ഞു കാലം നോൽക്കും കുഞ്ഞു പൂവിൻ കാതിൽ; മ​ഞ്ഞ് മൂ​ടി​യ പി​ങ്ക്‌​സി​റ്റി; വൈ​റ​ലാ​യി എ​ഐ വീ​ഡി​യോ

നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ അ​തി​പ്ര​സ​രം ലോ​ക​മെ​മ്പാ​ടും കാ​ണാ​ന്‍ ക​ഴി​യും. ക​ലാ മേ​ഖ​ല​ക​ളി​ലും ആ​ത്യാ​ധു​നി​ക മാ​റ്റ​ങ്ങ​ള്‍​ക്ക് എ​ഐ വ​ഴി​യൊ​രു​ക്കു​ന്നു. കാ​ഴ്ച​ക്കാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ എ​ഐ ഉ​പ​യോ​ഗി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ര്‍ നി​ര​വ​ധി​യാ​ണ്.

അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ര​മാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ പി​ങ്ക് സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​യ്പു​ര്‍ മ​ഞ്ഞ് മൂ​ടി​യാ​ല്‍ എ​ങ്ങ​നെ​യി​രി​ക്കും. ക​ലാ​കാ​ര​ന്‍റെ സ​ങ്ക​ല്‍​പ്പ​ങ്ങ​ളെ എ​ഐ ഉ​പ​യോ​ഗി​ച്ച് ഇ​പ്പോ​ള്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​യ്പു​രി​ലെ പാ​ഞ്ച് ബാ​ട്ടി, ജ​ല്‍ മ​ഹ​ള്‍, ജ​ഗ​ത്പു​ര, സി​റ്റി പാ​ര്‍​ക്ക്, ആ​ര്‍ ടെ​ക് മാ​ള്‍, ആ​ല്‍​ബെ​ര്‍​ട്ട് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍ മ​ഞ്ഞ് പു​ത​ച്ച് കി​ട​ക്കു​ന്ന മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ള്‍​ക്ക് ആ​രാ​ധ​ക​രേ​റു​ക​യാ​ണ്.

വാ​ട്ട് ഇ​ഫ് ജ​യ്പു​ര്‍ ഹാ​ഡ് സ്‌​നോ​ഫോ​ള്‍ എ​ന്ന ക്യാ​പ്ഷ​നോ​ട് കൂ​ടി ജ​യ്പു​ര്‍ ഡ്രോ​ണി എ​ന്ന ഇ​ന്‍​സ്റ്റാഗ്രാം പേ​ജ് പ​ങ്കു​വെ​ച്ച വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ വീ​ഡി​യോ​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. നി​ര്‍​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ലാ​കാ​ര​ന്‍ സ്വീ​ക​രി​ച്ച സ​ര്‍​ഗാ​ത്മി​ക സ​മീ​പ​ന​ത്തി​നും പ്ര​ശം​സ​ക​ളേ​റു​ന്നു. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി സൈ​ബ​ര്‍ ലോ​കം വീ​ഡി​യോ​യെ ഏ​റ്റെ​ടു​ത്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment