നന്മയുടെ മുതുകുകള്‍, ബോട്ടില്‍ കയറാന്‍ പറ്റാതിരുന്ന സ്ത്രീകള്‍ക്ക് മുതുക് ചവിട്ടുപടിയാക്കി ജയ്‌സല്‍, മനുഷ്യ സ്‌നേഹത്തിന്റെ നന്മ ലോകം മുഴുവന്‍ വാര്‍ത്തയാക്കി മാധ്യമങ്ങള്‍

കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിലും നിറഞ്ഞു നിന്നത് ഇടമുറിയാത്ത നന്മ. മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഒരു ദൃശ്യമാണ് വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി എത്തിയ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കായി വെള്ളത്തില്‍ കിടന്ന് തന്റെ മുതുക് ചവിട്ടുപടിയായി നല്‍കിയ ജയ്സലിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മുപ്പത്തിരണ്ടുകാരനായ താനൂര്‍ സ്വദേശിയാണ് ജയ്സല്‍. പ്രായമായവരടക്കമുള്ള സ്ത്രീകളെയാണ് തന്റെ മുതുകില്‍ ചവിട്ടിക്കയറാന്‍ ജയ്സല്‍ കരുണ കാട്ടിയത്. ജയ്സല്‍ മത്സ്യത്തൊഴിലാളിയാണ്. ദേശീയ ദുരന്ത നിവരാണ സേനയ്ക്കൊപ്പം വേങ്ങരയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ജയ്സല്‍ ഭൂമിയോളം താഴ്ന്നു മനുഷ്യത്വം കാണിച്ചു നല്‍കിയത്.

Related posts