പോലീസിനെ ഭയക്കുന്നതെന്തിന്! ഭിന്നശേഷിക്കാരനായ കുട്ടിയെ ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന പോലീസുകാരന്റെ വീഡിയോ; കയ്യടിച്ച് സോഷ്യല്‍മീഡിയ

പഴയ കാലത്തേതുപോലെ വില്ലന്‍ പരിവേഷമൊന്നുമല്ല പോലീസിന് ഇപ്പോഴുള്ളത്. പൊജുജനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയായി തന്നെയാണ് പോലീസിനെ എല്ലാവരും പരിഗണിക്കുന്നത്. അതിന് പുതിയൊരു ഉദാഹരണം കൂടിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഒരു പോലീസുകാരന്‍ ചെയ്ത നന്മ നിറഞ്ഞ പ്രവര്‍ത്തിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ജമ്മു കാഷ്മീര്‍ പോലീസിലെ ഉദ്യോഗസ്ഥനാണ് ഈ വീഡിയോയയില്‍ കാണുന്നതെന്ന് അവരുടെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കുന്നുണ്ട്.

പങ്കുവെച്ച വീഡിയോയില്‍ ഭിന്നശേഷിക്കാരനായ ഒരു കുട്ടിയെ ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന ഒരു പോലീസുകാരനെയാണ് കാണാനാവുക. ജമ്മു കാഷ്മീര്‍ പോലീസ് തിങ്കളാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്. കുട്ടിയ്ക്ക് പാത്രത്തില്‍ നിന്ന് ഭക്ഷണം എടുത്ത് വായില്‍ വെച്ചു കൊടുക്കുകയും കുട്ടിയുടെ കവിളില്‍ പറ്റിയ ഭക്ഷണം മറ്റേ കൈ കൊണ്ട് തുടച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് ഈ പോലീസുകാരന്‍. ഇടയ്ക്ക് ഗ്ലാസില്‍ വെള്ളമെടുത്ത് കുട്ടിക്ക് കുടിക്കാന്‍ നല്‍കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ കണ്ടവരെല്ലാം കാഷ്മീര്‍ പോലീസിന് അഭിനന്ദനമറിയിക്കുകയാണ്. ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി പോലീസുകാരന്റെ പ്രവര്‍ത്തി സ്‌നേഹവും മനുഷ്യത്വവും നിറഞ്ഞതാണെന്ന് ട്വിറ്ററിലൂടെ പ്രകീര്‍ത്തിച്ചു.

Related posts