സോഷ്യല്‍മീഡിയയുടെ ആവിര്‍ഭാവത്തോടെ ഒരാളുടെ തലവര മാറാന്‍ അധികം സമയം വേണ്ടെന്നായി. ഒരൊറ്റ പാട്ടിലൂടെയോ ഡാന്‍സിലൂടെയോ എന്തിന് ഒരു കണ്ണിറുക്കലിലൂടെ വരെയാണ് ആളുകള്‍ ലോകപ്രശസ്തരാവുന്നത്.
അത്തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ താരമായ ആളാണ് ജാനകി ഓം കുമാര്‍. റാസ്പുടിന്‍ എന്ന ഗാനത്തിന് ഡാന്‍സ് ചെയ്തതാണ് ജാനകിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.
നവീന്‍ റസാഖായിരുന്നു ആ ഡാന്‍സില്‍ ജാനകിയുടെ പങ്കാളി. പിന്നീട് ആ ഡാന്‍സ് വീഡിയോക്ക് വിമര്‍ശനങ്ങളും പ്രശംസകളും കൂടി ആയപ്പോള്‍ രണ്ടുപേരും സമൂഹമാധ്യമങ്ങളിലെ താരമായി മാറുകയായിരുന്നു.
ജാനകിയുടെ സമയമാണ് കൂടുതലും തെളിഞ്ഞത്. ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ താരത്തെ പിന്തുടര്‍ന്നു.
താരത്തിനെതിരെ വിമര്‍ശനവുമായി ചിലര്‍ വന്നെങ്കിലും അതിനെ പൊളിച്ചടുക്കി കൊണ്ട് ഒരുപാട് പേര്‍ സപ്പോര്‍ട്ടുമായി രംഗത്തുവന്നു. ഒരുപാട് വേദികളില്‍ താരം പ്രത്യക്ഷപ്പെട്ടു.
ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താനൊരു ക്ലാസിക് ഡാന്‍സര്‍ കൂടിയാണ് എന്ന് പുതിയ വിഡിയോയിലൂടെ താരം തെളിയിച്ചിരിക്കുകയാണ്.
കിടിലന്‍ നൃത്തചുവടുകളുമായി തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ പുത്തന്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.