എരുമ വെള്ളത്തില്‍ കിടക്കുന്നതു പോലെയുണ്ട് ! ഇങ്ങനെ കമന്റിട്ടയാള്‍ക്ക് വായടച്ചുള്ള മറുപടി നല്‍കി ആര്യ…

സെലിബ്രിറ്റികള്‍ പ്രത്യേകിച്ച് നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കു താഴെ മോശം കമന്റുകളുമായി കളം നിറയുന്ന നിരവധി ആളുകളുണ്ട്.

ചില താരങ്ങള്‍ ഇത്തരം കമന്റുകള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചിലര്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഇത്തരത്തില്‍ പ്രതികരിക്കുന്ന ഒരാളാണ് നടിയും അവതാരകയുമായ ആര്യ.

താന്‍ നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന മനോഹര ചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരുന്നു. കറുത്ത സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ആര്യ പങ്കുവെച്ചത്. ശക്തമായ അടിക്കുറിപ്പും കൂടെയുണ്ടായിരുന്നു.

അവള്‍ വെള്ളമാണ്, നിങ്ങളെ മുക്കാന്‍ ശക്തിയുള്ളവള്‍, ശുചീകരിക്കാനും മാത്രം സോഫ്റ്റായവള്‍, നിങ്ങളെ സംരക്ഷിക്കാനും മാത്രം ആഴമുള്ളവള്‍ എന്നാണ് ആര്യ കുറിച്ചത്.

നിരവധി പേര്‍ ചിത്രത്തേയും അടിക്കുറിപ്പിനേയും പ്രശംസിച്ച് രംഗത്തെത്തി. ഇതിനിടെയായിരുന്നു ഒരാളുടെ മോശം കമന്റ്. എരുമ വെള്ളത്തില്‍ കിടക്കുന്നത് പോലെയുണ്ട് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

ഈ കമന്റിന് ശക്തമായ ഭാഷയില്‍ തന്നെയാണ് നടി മറുപടി നല്‍കിയത്. കണ്ണ് നന്നായി പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും ഇത് തന്റെ ചിത്രമല്ല. എന്റേതാണ് എന്നുമായിരുന്നു ആര്യ മറുപടിയായി കുറിച്ചത്.

തമിഴില്‍ വന്ന കമന്റിന് തമിഴില്‍ തന്നെയാണ് താരം മറുപടി നല്‍കിയത്. മേക്കപ്പ് കുറഞ്ഞോ ചേട്ടാ എന്ന കമന്റിന് ലേശം എന്നായിരുന്നു നടിയുടെ മറുപടി. എന്തായാലും നടിയുടെ മറുപടിയെ പ്രശംസിക്കുകയാണ് ആരാധകര്‍.

Related posts

Leave a Comment