ജാ​ൻ​വി ക​പൂ​ർ വി​വാ​ഹി​ത​യാ​കു​ന്നു? ആകാംക്ഷയോടെ ആരാധകർ

അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ന​ടി ശ്രീ​ദേ​വി​യു​ടെ മ​ക​ളും ബോ​ളി​വു​ഡ് യുവനായികയുമായ ജാ​ന്‍​വി ക​പൂ​ര്‍ വൈ​കാ​തെ വി​വാ​ഹി​ത​യാ​യേ​ക്കും എ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാൻ തുടങ്ങി‍യിട്ടു കു​റ​ച്ച് നാ​ളു​ക​ളാ​യി. ജാ​ന്‍​വി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ല്‍ ഗോ​സി​പ്പു​ക​ള്‍ വ​ന്നി​രു​ന്നു. ഒ​ടു​വി​ല്‍ ന​ടി​യു​ടേ​താ​യ ചി​ല ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ഹ​വാ​ര്‍​ത്ത​യും ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

ജാ​ന്‍​വി ക​പൂ​റി​ന്‍റെ ബോ​യ്ഫ്ര​ണ്ട് എ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ കു​റേ കാ​ല​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ശി​ഖ​ര്‍ പ​ഹാ​രി. എ​ന്‍റ​ര്‍​ടെ​യ്ന​ര്‍ കൂ​ടി​യാ​യ ശി​ഖ​റി​നൊ​പ്പം ജാ​ന്‍​വി​യെ പ​ല​യി​ട​ങ്ങ​ളി​ലും ക​ണ്ട​താ​ണ് ഗോ​സി​പ്പു​ക​ള്‍​ക്കു കാ​ര​ണ​മാ​യ​ത്. ഇ​പ്പോ​ള്‍ താ​ര​ങ്ങ​ള്‍ അ​വ​രു​ടെ പ്ര​ണ​യം ഔ​ദ്യോ​ഗി​ക​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രി​ക്കു​ന്ന​ത്. അ​ത് വെ​ളി​വാ​ക്കു​ന്ന ത​ര​ത്തി​ലൊ​രു വീ​ഡി​യോ കൂ​ടി പു​റ​ത്തുവ​ന്നു.

ജാ​ന്‍​വി​യും ശി​ഖ​റും ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ പോ​വു​ന്ന​തും അ​വി​ടെ നി​ന്നു​ള്ള ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ​യാ​ണ് പു​റ​ത്തുവ​ന്നി​രി​ക്കു​ന്ന​ത്. ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ ഇ​രു​വ​രും അ​നു​ഗ്ര​ഹം തേ​ടു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. പി​ങ്ക് നി​റ​മു​ള്ള സാ​രി​യാ​യി​രു​ന്നു ജാ​ന്‍​വി​യു​ടെ വേ​ഷം. കു​ര്‍​ത്ത​യി​ല്‍ ശി​ഖ​റും ശ്ര​ദ്ധേ​യ​നാ​യി. ജാ​ന്‍​വി​യും ശി​ഖ​റും ഒ​രു​മി​ച്ച് പ്രാ​ര്‍​ഥി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് താ​ര​ങ്ങ​ള്‍ വി​വാ​ഹ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി​ട്ട് ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​തെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. വൈ​കാ​തെ താ​ര​ങ്ങ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​രും.

ശ്രീ​ദേ​വി​യു​ടെ കു​ടും​ബ​ത്തി​ല്‍ ഇ​ത് സ​ന്തോ​ഷ​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ്. ശ്രീ​ദേ​വി​യു​ടെ ഇ​ള​യ മ​ക​ൾ ഖു​ഷി​യു​ടെ അ​ഭി​ന​യ​ത്തി​ലേ​ക്കു​ള്ള ചു​വ​ടുവയ്പിനു വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഖു​ഷി ക​പൂ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ആ​ര്‍​ച്ചീ​സ് എ​ന്ന ചി​ത്രം നെ​റ്റ്ഫ്‌​ളി​ക്‌​സി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തുവ​ന്ന​ത്.

സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം കൂ​ടി വ​രി​ക​യാ​ണെ​ങ്കി​ല്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ദി​വ​സ​ങ്ങ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​വും. മൂ​ത്ത​മ​ക​ള്‍ ജാ​ന്‍​വി​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റ​ത്തി​നു മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​യി​രു​ന്നു ദു​ബാ​യി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ശ്രീ​ദേ​വി​യെ ക​ണ്ടെ​ത്തു​ന്ന​ത്. ജാ​ന്‍​വി​യു​ടെ ആ​ദ്യ സി​നി​മ കാ​ണാ​ന്‍ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നു​ള്ള ഭാ​ഗ്യം ന​ടി​ക്ക് ഇ​ല്ലാ​താ​യി പോ​വു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment