കോട്ടയത്ത് ഹോട്ടലുകളിൽ വ്യാ​പ​ക പ​രി​ശോ​ധ​ന​; പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തവയിൽ നഗരത്തിലെ  ജ​ന​പ്രി​യ ഹോ​ട്ട​ലു​ക​ളും 

കോ​ട്ട​യം: ന​വ​കേ​ര​ള​സ​ദ​സ്, ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട്ട​യം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ളും ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത എ​ണ്ണ​യും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു പി​ഴ ഈ​ടാ​ക്കു​ന്ന​തി​നും ന്യൂ​ന​ത പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള നോ​ട്ടീ​സും ന​ല്‍​കി. ആ​കെ 43 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 21 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മ​ണി​പ്പു​ഴ മ​ജ് ലീ​സ് ഹോ​ട്ട​ല്‍, മ​ണി​പ്പു​ഴ ഹോ​ട്ട​ല്‍ ഓ​മ​ന കി​ച്ച​ണ്‍, മ​റി​യ​പ്പ​ള്ളി ക​ഫേ ഓ​ള്‍​ഡ് ടൗ​ണ്‍, നാ​ട്ട​കം ടേ​സ്റ്റ് ലാ​ന്‍റ് ഷാ​പ്പ് ക​രി​മ്പും​കാ​ല, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ലെ മ​ല​യ ബേ​ക്കേ​ഴ്‌​സ്, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ലെ ഹോ​ട്ട​ല്‍ ഉ​ടു​പ്പി, ബാ​ര്‍ ബി ​ക്യു ഇ​ന്‍ ഫാ​മി​ലി റെ​സ്റ്റോ​റ​ന്‍റ് , റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ലെ ആ​ര്യ സ​ത്കാ​ര, ഹോ​ട്ട​ല്‍ പ്രി​ന്‍​സ്, ഹോ​ട്ട​ല്‍ ഗ്രാ​ൻ​ഡ് ആ​ര്യാ​സ്, എ​സ്എ​ച്ച് മൗ​ണ്ടി​ലെ ജി. ​ആ​ന​ന്ദ​ഭ​വ​ന്‍, ഷം​സൂ​ദ്ദീ​ന്‍ ത​ല​ശേ​രി റെ​സ്‌​റ്റോ​റ​ന്‍റ്, പി.​എം. സാ​ബു കോ​ഫി ഹൗ​സ് കു​മാ​ര​ന​ല്ലൂ​ര്‍, ഹോ​ളി ഫു​ഡ് ആ​ന്‍​ഡ് സ്വീ​റ്റ്‌​സ് ഗാ​ന്ധി​ന​ഗ​ര്‍, ഹോ​ട്ട​ല്‍ നി​ത്യ ഗാ​ന്ധി​ന​ഗ​ര്‍, ഹോ​ട്ട​ല്‍ ര​മ്യ നാ​ഗ​മ്പ​ടം ബ​സ്റ്റാ​ന്‍​ഡ്, കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ലെ സാ​ബു സ്റ്റാ​ള്‍ ന​മ്പ​ര്‍ നാ​ല്, കോം​പ്ല​ക്‌​സി​ലെ മു​ഹ​മ്മ​ദ് മു​സ്ത​ഫ് ടീ ​ഷോ​പ്പ്, കെ​എ​സ്ആ​ര്‍​ടി​സി​ക്കു സ​മീ​പം ഹോ​ട്ട​ല്‍ ഊ​ട്ടു​പു​ര, 12 ടു 12 ​റെ​സ്റ്റോ​റ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​കും പ​ഴ​കി​യ എ​ണ്ണ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ച​ത്.

ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​എ. ത​ങ്കം, പി.​ജി. രാ​ജേ​ഷ്, സി​ലി ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പി.​ആ​ര്‍. രാ​ജീ​വ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എം.​ആ​ര്‍. രാ​ജേ​ഷ്, യു. ​റ​ഹീം​ഖാ​ന്‍, വി.​ജി. കി​ര​ണ്‍, എ​സ്. ഗി​രി​ജ, ജ​ഗ​ല്‍​ചി​ത്ത്, ജ​യേ​ഷ് ജോ​ര്‍​ജ്, കെ.​എം. സ​ജി​ത്ത്, രാ​ജേ​ഷ് ലാ​ല്‍, മ​ഞ്ജു മോ​ഹ​ന്‍, പ്രി​യ, മ​ഞ്ജു​ത എ​ന്നി​വ​ര്‍ പ​രി​ശോ​ധ​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment