വീണ്ടും പണികിട്ടി; വാ​ഹ​നാ​പ​ക​ടക്കേ​സി​ൽ കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നൽകിയില്ല; ഇ​ൻ​ഷ്വറ​ൻ​സ് കമ്പനി ഓ​ഫീ​സ് ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

മ​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ടക്കേ​സി​ൽ കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ഒ​ഫീ​സി​ലെ സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ൾ ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നാ​ഷ​ണ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​യു​ടെ മ​ഞ്ചേ​രി ശാ​ഖാ ഓ​ഫീ​സ് ജ​പ്തി ചെ​യ്യു​ന്ന​തി​ന് മ​ഞ്ചേ​രി മോ​ട്ടോ​ർ ആ​ക്സി​ഡ​ണ്ട് ക്ലെയിം ​ട്രി​ബ്യൂ​ണ​ൽ ജ​ഡ്ജി വി​ൻ​സെ​ന്‍റ് ചാ​ർ​ളി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ ആ​ശ്രി​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. അ​രി​ന്പ്ര പൂ​ക്കോ​ട​ൻ ചോ​ല​യി​ൽ അ​ബു​ബ​ക്ക​റി​ന്‍റെ മ​ക​ൻ പൂ​ക്കോ​ട​ൻ അ​ബ്ദു​ൽ നാ​സ​ർ (29) ആ​ണ് മ​രി​ച്ച​ത്. 2012 ഫെ​ബ്രു​വ​രി 29ന് ​മൂ​ന്നിനാണ് മൊ​റ​യൂ​ർ – കൊ​ണ്ടോ​ട്ടി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​നാ​യ അ​ബ്ദു​ൽ നാ​സ​റി​നെ എ​തി​രെ വ​ന്ന കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ദേ​ഹ​ത്ത് പി​റ​കി​ൽ വ​ന്ന ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്തു.

​അ​പ​ക​ട​ത്തി​ൽ 2016 ഓ​ഗ​സ്റ്റ് 27ന് ​ഇ​തേ കോ​ട​തി 41, 01, 000 രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കോ​ട​തി​യി​ൽ കെ​ട്ടി​വയ്ക്കാ​ൻ നാ​ഷ​ണ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ർ വീ​ണ്ടും കെ.​രാ​ജേ​ന്ദ്ര​ൻ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ലി​ശ​യ​ട​ക്കം പ​രാ​തി​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി 60,69,480 രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.

Related posts