പണിയെടുക്കാത്ത കണ്ടക്ടർക്ക് എട്ടിന്‍റെ പണി; യാത്രക്കാർക്ക് ടിക്കറ്റ് നൽകിയില്ല ; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി

മാ​ന​ന്ത​വാ​ടി: കു​ട്ട​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ നാ​ല് യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​കാ​ത്ത​ത് കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും രാ​വി​ലെ എ​ട്ടി​ന് പു​റ​പ്പെ​ട്ട ബ​സ് ക​ർ​ണാ​ട​ക കു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ടി​ക്ക​റ്റ് ഇ​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി​യ​ത്. ബ​സി​ൽ 14 യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മാ​ന​ന്ത​വാ​ടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ക​ണ്ട​ക്ട​ർ വ​ർ​ഗീ​സ് മാ​നു​വ​ലി​നെ​യാ​ണ് ടി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് ഐ​സി റ​സാ​ഖ് ആ​യ​ങ്കി​യും സം​ഘ​വു​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​കാ​ത്ത​ത് പി​ടി​കൂ​ടി​യ​ത്.

ക​ർ​ണാ​ട​ക കു​ട്ട​ത്ത് നി​ന്നും ക​ണ്ട​ക്ട​റെ ഒ​ഴി​വാ​ക്കി വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് പി​ന്നീ​ട് ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​കി​യ​ത്. ടി​ക്ക​റ്റ് ന​ൽ​കാ​തെ ക​ണ്ട​ക്ട​റെ പി​ടി​കൂ​ടി​യ​തി​ന്‍റെ റി​പ്പോ​ർ​ട്ട് കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി.

Related posts