പതിനെട്ടു വയസ്സുകഴിഞ്ഞാല്‍ ഉടന്‍ മുട്ടി നില്‍ക്കുന്ന ആരും ഇവിടെയില്ല ! ജസ്ല മാടശ്ശേരിയുടെ കുറിപ്പ് വൈറലാകുന്നു…

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും പിന്തുണയ്ക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ അതിനെ എതിര്‍ക്കുകയാണ്.

ചില മതസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമാണ് വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തെ എതിര്‍ക്കുന്നവരില്‍ മുന്നിട്ടു നില്‍ക്കുന്നത്.

കൂടാതെ ചില ബുദ്ധിജീവികളും വിചിത്രമായ വാദഗതികളോടെ വിവാഹപ്രായം ഉയര്‍ത്തുന്ന തീരുമാനത്തെ എതിര്‍ക്കുന്നു.

പലരും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ജസ്ല മാടശേരി.

എന്തിനും ഏതിനും ലൈംഗിക അവയവം കൊണ്ട് മാത്രം ചിന്തിക്കുന്ന മത ജീവികള്‍ക്ക്, പെണ്ണ് ജീന്‍സിട്ടാലും, ഷര്‍ട്ടിട്ടാലും പീഡനമുണ്ടാകുമെന്നാണ് ജസ്ല തന്റെ കുറിപ്പിലൂടെ പറയുന്നത്.

അതുപോലെ തന്നെ വിവാഹപ്രായം ഉയര്‍ത്തിയാലും പീഡനം നടക്കും.പതിനെട്ടാം വയസ് തികഞ്ഞാല്‍ ലൈംഗിക ബന്ധത്തിന് മുട്ടി നില്‍ക്കുന്ന ഒരു തലമുറയും ഇവിടില്ലെന്നും ജസ്ല പറയുന്നു.

പെണ്ണിനെ പതിനെട്ടു തികയുന്ന അന്ന് കെട്ടിച്ചു വിടാന്‍ മുട്ടി നില്‍ക്കുന്ന മതം തിന്നു ജീവിക്കുന്ന ഉസ്താദിനെപ്പോലുള്ള പാരമ്പര്യ ജീവികള്‍ ഇന്നുമുണ്ട്.

അവരില്‍ നിന്നും പെണ്‍കുട്ടിയുടെ പഠനത്തേയും, ഭാവിയേയും ഒക്കെ രക്ഷിക്കാനാണ് ഈ നിയമമെന്നും ജസ്ല മാടശ്ശേരി പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ജെസ്ല ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

എന്തിനും ഏതിനും ലൈംഗിക അവയവം കൊണ്ട് മാത്രം ചിന്തിക്കുന്ന മത ജീവികള്‍ക്ക്, പെണ്ണ് ജീന്‍സിട്ടാലും, ഷര്‍ട്ടിട്ടാലും പീഡനമുണ്ടാകും അതുപോലെ തന്നെ വിവാഹപ്രായം ഉയര്‍ത്തിയാലും പീഡനം നടക്കും.

പതിനെട്ടാം വയസ് തികഞ്ഞാല്‍ ലൈംഗിക ബന്ധത്തിന് മുട്ടി നില്‍ക്കുന്ന ഒരു തലമുറയും ഇവിടില്ല. അതിന് ഇരുപത്തൊന്നു വയസു വരെ കാത്തിരിക്കാനും ആരും പറയുന്നില്ല.

എന്നാല്‍ പെണ്ണിനെ പതിനെട്ടു തികയുന്ന അന്ന് കെട്ടിച്ചു വിടാന്‍ മുട്ടി നില്‍ക്കുന്ന മതം തിന്നു ജീവിക്കുന്ന ഉസ്ദാദിനെപ്പോലുള്ള പാരമ്പര്യ ജീവികള്‍ ഇന്നുമുണ്ട്.

അവരില്‍ നിന്നും പെണ്‍കുട്ടിയുടെ പഠനത്തേയും, ഭാവിയേയും ഒക്കെ രക്ഷിക്കാനാണ് ഈ നിയമം എന്നുമായിരുന്നു ജസ്ല കുറിച്ചത്.

https://www.facebook.com/watch/?v=582166036182425&t=0

Related posts

Leave a Comment