ജസ്ല മാടശ്ശേരിയ്ക്ക് വിവാഹം ആലോചനയുമായി പൊളി ഫിറോസ് ! എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയി; ഒടുവില്‍ സംഭവിച്ചത്…

വിജയകരമായി മുമ്പോട്ടു പോയിക്കൊണ്ടിരുന്ന സൂപ്പര്‍ റിയാലിറ്റിഷോ ബിഗ്‌ബോസ് മലയാളം സീസണ്‍ 3 കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അപ്രതീക്ഷിതമായി നിര്‍ത്തിവയ്ക്കുകയാണ്. എന്നാല്‍ ഉടന്‍ തന്നെ ഇതിന്റെ ഗ്രാന്റ് ഫിനാലെ നടക്കും എന്നാണ് അറിയുന്നത്. സീസണ്‍ മൂന്നില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമായിരുന്നു പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്‍. ഭാര്യ സജ്‌നയ്ക്ക് ഒപ്പമാണ് ഫിറോസ് ഷോയില്‍ എത്തിയത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം പ്രാങ്ക് വീഡിയോകളുമായി സജീവമാണ് ഫിറോസ്… ഫിറോസും സജ്‌നയും യൂട്യൂബ് ചാനലില്‍ എത്താറുള്ളത് ഷോയിലുണ്ടായിരുന്ന താരങ്ങളെ പറ്റിച്ച് കൊണ്ടാണ്. ബിഗ്‌ബോസ് മൂന്ന് സീസണുകളിലെയും താരങ്ങളെ വിളിച്ച് ഇവര്‍ പ്രാങ്ക് ചെയ്തു. ഇക്കുറി ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി ജസ്ല മാടശ്ശേരിയെയാണ് ഫിറോസ് വിളിച്ച് പറ്റിച്ചത്. പേരും ശബ്ദവും മാറ്റി ഒരു മാര്യേജ് പ്രൊപ്പോസല്‍ എന്ന നിലയ്ക്കാണ് ഫിറോസ് വിളിച്ചത്. മറ്റൊരു പേരില്‍ വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും ജസ്ല താല്‍പര്യമില്ലെന്നായിരുന്നു…

Read More

ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍ ! ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍ അപകടമാണ്; തുറന്നടിച്ച് ജസ്ല മാടശ്ശേരി…

ഭീകരവാദത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്ന ചില മലയാളികളുണ്ടെന്നും ഇതൊക്കെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണെന്നും തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. തന്റെ മൂന്നു മക്കളെയും ഇസ്രയേലിനെതിരായ പോരാട്ടത്തിനയയ്ക്കുകയും അവരില്‍ ഒരാളെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി അയയ്ക്കുകയും ചെയ്ത മറിയം ഫര്‍ഹത് ഇസ്രയേല്‍ വിരുദ്ധ പോരാട്ടത്തിന്റെ പലസ്തീനിയന്‍ മുഖങ്ങളിലൊന്നായിരുന്നു. മൂന്നു മക്കളും ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ഇവരെ ‘രക്തസാക്ഷികളുടെ അമ്മ’ എന്നായിരുന്നു വിളിച്ചിരുന്നത്. മറിയം ഫര്‍ഹത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്ലയുടെ പ്രതികരണം. ജസ്ലയുടെ കുറിപ്പ് ഇങ്ങനെ… ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍… ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍… അപകടമാണ്… മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്.. മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..’…

Read More