“മോ​ശം ഭ​ക്ഷ​ണം’ പ​രാ​തി ഉ​ന്ന​യി​ച്ച ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ മ​ക​ൻ മ​രി​ച്ച നി​ല​യി​ൽ; . ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നിഗമനം

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക​ർ​ക്കു ന​ൽ​കു​ന്ന നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ മ​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ൽ കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന തേ​ജ് ബ​ഹാ​ദു​ർ യാ​ദ​വി​ന്‍റെ മ​ക​നാ​ണ് മ​രി​ച്ച​ത്.

ഹ​രി​യാ​ന​യി​ലെ റി​വാ​ഡി​യി​ലെ വീ​ട്ടി​ൽ കൈ​യി​ൽ തോ​ക്ക് പി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ രോ​ഹി​തി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. കും​ഭ​മേ​ള​യ്ക്കാ​യി തേ​ജ് ബ​ഹാ​ദൂ​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്രാ​ജി​ലേ​ക്കു പോ​യ സ​മ​യ​ത്താ​ണ് മ​ക​ൻ മ​രി​ക്കു​ന്ന​ത്.

അ​തി​ർ​ത്തി​യി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന​ത് വി​ശ​പ്പു സ​ഹി​ച്ചാ​ണെ​ന്നും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തു​മെ​ന്നു​മാ​യി​രു​ന്നു തേ​ജ് ബ ​ഹാ​ദൂ​ർ യാ​ദ​വ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ആ​രോ​പി​ച്ച​ത്. ജ​വാ​ൻ​മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണം ഉ​ദ്യോ​ഗ​സ്ഥ​ർ ക​രി​ഞ്ച​ന്ത​യി​ൽ മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​ണെ​ന്നും പ​ല​പ്പോ​ഴും പ​ട്ടി​ണി​യാ​ണെ​ന്നും ഒ​രു വ​ർ​ഷം മു​ന്പ് യാ​ദ​വ് പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ തേ​ജ് ബ​ഹാ​ദൂ​റി​നെ സൈ​ന്യ​ത്തി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Related posts