ഇന്നു ജയന്‍റെ 78-ാം ജന്മദിനം..! ഈ അധ്യാപക മ​ന​സ് ഇന്നും ജയൻമയം; ഏഴാം ക്ലാസിൽ തുടങ്ങിയ ആ ഇഷ്ടം ഇന്നും മങ്ങാതെ തന്‍റെ അധ്യാപക ജീവത്തിനി ടയിലും കാത്ത് സൂക്ഷിച്ച് രാജേഷ് കടയനിക്കാട്

jayanഎ.​​പി.​​അ​​രു​​ണ്‍
കോ​​ട്ട​​യം : ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര പ്രേ​​മി​​ക​​ളു​​ടെ മ​​ന​​സി​​ൽ ഇ​​ന്നും താ​ര​ന​ക്ഷ​ത്ര​മാ​ണ് ജ​യ​ൻ. നാ​ൽ​പ​ത്തൊ​ന്നാം വ​​യ​​സി​​ൽ ഹെ​​ലി​​കോ​​പ്റ്റ​​ർ അ​​പ​​ക​​ടം ജ​​യ​​നെ​​ന്ന സാ​​ഹ​​സി​​ക താ​ര​ത്തെ ക​വ​ർ​ന്നെ​ടു​ത്തി​ട്ടു പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും ജ​​യ​​ൻ ത​​രം​​ഗ​​ത്തി​​ന് ഇ​ന്നും കോ​​ട്ട​മി​ല്ല. ഇ​ന്നു ജ​യ​ന്‍റെ 78-ാം ജ​ന്മ​ദി​നം ആ​ച​രി​ക്കു​ന്പോ​ൾ ജ​യ​നെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ ഒ​രാ​ൾ കോ​​ട്ട​​യ​​ത്തു​​മു​​ണ്ട്. വാ​​ഴൂ​​ർ എ​​സ്‌വി​ആ​​ർ​വി​എ​​ൻഎ​​സ്​​എ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​ൻ ജി. ​​രാ​​ജേ​​ഷ്. ക​​ട​​യ​​നി​​ക്കാ​​ട് സ്വ​​ദേ​​ശി​​യാ​​യ ഈ 49​​കാ​​ര​​ന് ജ​​യ​​നോ​​ടു​​ള്ള ആ​​രാ​​ധ​​ന തു​​ട​​ങ്ങു​​ന്ന​​ത് ഏ​​ഴാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്പോ​​ഴാ​​ണ്.

വെ​​ള്ളാ​​യ​​ണി പ​​ര​​മു, ഇ​​രു​​ന്പ​​ഴി​​ക​​ൾ, ത​​ച്ചോ​​ളി അ​​ന്പു തു​​ട​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ൾ ഏ​​റെ ആ​​വേ​​ശ​​ത്തോ​​ടെ ക​​ണ്ടു വ​​ള​​ർ​​ന്ന അ​​ന്ന​​ത്തെ ആ ​​ബാ​​ല​​ന് ഒ​​രി​​ക്ക​​ൽ പോ​​ലും ജ​​യ​​നോ​​ടു​​ള്ള ഇ​​ഷ്ട​​ത്തി​​ൽ കു​​റ​​വു​​വ​​ന്നി​​ല്ല, കൂ​​ടി​​യ​​ത​​ല്ലാ​​തെ. ശ​​ര​​പ​​ഞ്ജ​​ര​​വും അ​​ങ്ക​​ക്കു​​റി​​യും പു​​തി​​യ വെ​​ളി​​ച്ച​​വു​​മെ​​ല്ലാം രാ​​ജേ​​ഷി​​നെ​​യും ഹ​രം​കൊ​ള്ളി​ച്ചു. രാ​​ജേ​​ഷ് എ​​ട്ടാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്പോ​​ഴാ​​ണു ജ​​യ​​ൻ മ​രി​ക്കു​ന്ന​ത്. പി​​ന്നീ​​ട്  ജ​​യ​​നെ​​ക്കു​​റി​​ച്ചു​​ള്ള എ​​ഴു​​ത്തു​​ക​​ളോ ലേ​​ഖ​​ന​​ങ്ങ​​ളോ എ​​വി​​ടെ ക​​ണ്ടാ​​ലും ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി. അ​​ങ്ങ​​നെ ആ ​​ഇ​​ഷ്ടം രാ​​ജേ​​ഷി​​നൊ​​പ്പം വ​​ള​​ർ​​ന്നു. ഇ​​ന്ന് ജ​​യ​​ൻ ചി​​ത്ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള സ​​മ​​ഗ്ര​​മാ​​യ അ​​റി​​വി​​ലേ​​ക്ക് ആ ​​ഇ​​ഷ്ടം എ​​ത്തി​​പ്പെ​​ട്ടു.

ആ​​രാ​​ധ​​ക​​ർ​​ക്ക് ഒ​​രുപ​​ക്ഷേ അ​​റി​​യാ​​വു​​ന്ന​​ത് ജ​​യ​​ന്‍റെ 65 ചി​​ത്ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ മാ​​ത്ര​​മാ​​യി​​രി​​ക്കും. എ​​ന്നാ​​ൽ, രാ​​ജേ​​ഷ് ഇ​​തു​​വ​​രെ 116 ചി​​ത്ര​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ചു​​ക​​ഴി​​ഞ്ഞു. ജ​​യ​​ൻ മ​​രിച്ച​​തു മു​​ത​​ലു​​ള്ള അ​​നു​​സ്മ​​ര​​ണ​​ക്കു​​റി​​പ്പു​​ക​​ൾ, ജ​​യ​​ൻ അ​​ഭി​​ന​​യി​​ച്ച ആ​​ദ്യ​​കാ​​ല ചി​​ത്ര​​ങ്ങ​​ൾ മു​​ത​​ലു​​ള്ള​​വ​​യു​​ടെ വി​​വ​​ര​​ങ്ങ​​ൾ, ജ​​യ​​ൻ ചി​​ത്ര​​ങ്ങ​​ളി​​ലെ പാ​​ട്ടു​​ക​​ൾ, ഒ​​ക്കെ ഈ ​​അ​​ധ്യാ​​പ​​ക​​ന്‍റെ കൈ​​ക​​ളി​​ൽ ഭ​​ദ്രം.

ഇ​​വ​​യി​​ൽ ജ​​യ​​ന്‍റെ വി​​ജ​​യ ചി​​ത്ര​​ങ്ങ​​ൾ മാ​​ത്ര​​മ​​ല്ല ഉ​​ള്ള​​ത്. 70ക​​ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട പു​​ഷ്യ​​രാ​​ഗം, സ​​ന്ധ്യാ​​രാ​​ഗം, അ​​നു​​പ​​ല്ല​​വി തു​​ട​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​യു​​ടെ​​യും വി​​വ​​ര​​ങ്ങ​​ളു​​ണ്ട്. ജ​​യ​​ൻ മ​​രി​​ച്ചി​​ട്ടി​​ല്ല, ജ​​യ​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ, ജ​​യ​​ന്‍റെ ജീ​​വി​​ത​ര​​ഹ​​സ്യ​​ങ്ങ​​ൾ തു​​ട​​ങ്ങി അ​​ന​​വ​​ധി ല​​ഘു​​ലേ​​ഖ​​ക​​ൾ ആ​​യി​​ര​​ങ്ങ​​ൾ വാ​​യി​​ച്ച​​തും അ​​തൊ​​ക്കെ അ​​ച്ച​​ടി​​ച്ചു​​വ​​ന്ന പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​ക്കെ ചൂ​​ട​​പ്പം പോ​​ലെ വി​​റ്റ​​ഴി​​ഞ്ഞ​​തു​​മെ​​ന്ന് രാ​​ജേ​​ഷ് പ​​റ​​യു​​ന്നു.

ജ​​യ​​ൻ അ​​ഭി​​ന​​യ​​ച്ച ചി​​ത്ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും അ​​ക്കാ​​ല​​ത്ത് പു​​റ​​ത്തു വ​​ന്ന പ​​ത്ര​​വാ​​ർ​​ത്ത​​ക​​ളു​​ടെ​​യും പ​​ര​​സ്യ​​ങ്ങ​​ളു​​ടെ​​യും പോ​​സ്റ്റ​​റു​​ക​​ളു​​ടെ​​യും ഒ​​ര​​പൂ​​ർ​​വ ശേ​​ഖ​​രം രാ​​ജേ​​ഷി​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ട്. രാ​​ജ് ആ​​ർ​​ക്കൈ​​വ്സ് എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ഈ ​​ശേ​​ഖ​​ര​​ത്തി​​ൽ ജ​​യ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം ത​​ന്നെ മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ മ​​റ്റ് അ​​പൂ​​ർ​​വ വി​​വ​​ര​​ങ്ങ​​ളും ഉ​​ണ്ട്.

1985നു ​​മു​​ൻ​​പു​​ള്ള മ​​ല​​യാ​​ള ചി​​ത്ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കു​​ക​​യും സി​​നി​​മ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വര​​ങ്ങ​​ളി​​ൽ ഉ​​ള്ള തെ​​റ്റു​​ക​​ൾ തി​​രു​​ത്തു​​ക​​യു​​മാ​​ണ് ല​​ക്ഷ്യ​​മെ​​ന്നു രാ​​ജേ​​ഷ് പ​​റ​​ഞ്ഞു. മ​​ല​​യാ​​ള സി​​നി​​മ, അ​​വ​​യു​​ടെ പ​​ര​​സ്യ​​ങ്ങ​​ൾ-​​നോ​​ട്ടീ​​സു​​ക​​ൾ, പാ​​ട്ടു​​പു​​സ്ത​​ക​​ങ്ങ​​ൾ, കൊ​​ട്ട​​ക​​ക​​ൾ എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചെ​​ല്ലാം ആ​​ധി​​കാ​​രി​​ക​​മാ​​യ ഗ​​വേ​​ഷ​​ണ​​ഗ്ര​​ന്ഥം എ​​ഴു​​താ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലു​​ള്ള ഈ ​​അ​​ധ്യാ​​പ​​ക​​ൻ.

Related posts