തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ തുടര്‍ച്ചയായി അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും ജസ്ല പങ്കുവെച്ചിട്ടുണ്ട്. രാഹുൽ വെറും കോഴിയല്ലെന്നും കുരുപ്പ് പിടിച്ച കോഴിയാണെന്നുമാണ് ജസ്ലയുടെ പരിഹാസം.
പീഡനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ രാഹുൽ നടത്തിയ ഒരു അഭിമുഖം കണ്ടിട്ടാണ് ചാറ്റുകൾ പുറത്തുവിടാൻ തോന്നിയതെന്ന് ജസ്ല പറഞ്ഞു. ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും കോഴികളെ കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ മണക്കുമെന്നും ജസ്ല ഫേസ്ബുക്കിൽ കുറിച്ചു.
മാന്യതയുടെയും പാവത്താന്റെയും മുഖംമൂടി അണിഞ്ഞ് നിയമസഭയിലിരിക്കുന്ന മന്ത്രിപുത്രന്മാരുടെ വരെ തനിനിറം പുറത്തുകൊണ്ടുവരാൻ തന്റേടമുള്ള സ്ത്രീകൾ ഇവിടെയുണ്ടെന്ന് ജസ്ല വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് നേതാവ് എം.എ.ഷഹനാസും രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
