തിരിച്ചു വരുമ്പോൾ ഇങ്ങനെയല്ലേ പറയേണ്ടത്..!  യുഡിഎഫ് ബന്ധം രാഷ്‌ട്രീയപരമായി ദോഷമുണ്ടാക്കിയെന്ന് എം.​വി. ശ്രേ​യാം​സ്കു​മാ​ർ

തൃ​ശൂ​ർ: യു​ഡി​എ​ഫു​മാ​യു​ള്ള ബ​ന്ധം രാ​ഷ്ട്രീ​യ​പ​ര​മാ​യി ദോ​ഷ​മു​ണ്ടാ​ക്കി​യെ​ന്ന് ജെ​ഡി​യു ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​വി. ശ്രേ​യാം​സ്കു​മാ​ർ. പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ മു​ന്പ് ഇ​ട​തു​മു​ന്ന​ണി വി​ടേ​ണ്ടി വ​ന്നു. ഇ​തൊ​രു തി​രി​ച്ചു​വ​ര​വാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​താ​ദ​ൾ എ​സി​ൽനി​ന്നു രാ​ജി​വച്ചു ജെ​ഡി​യു​വി​ലേ​ക്കു വ​ന്ന വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള​വ​രു​ടെ ല​യ​ന​സ​മ്മേ​ള​നം തൃ​ശൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ സോ​ഷ്യ​ലി​സ്റ്റു പ്ര​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു നി​ന്നാ​ൽ വ​ലി​യ രാ​ഷ്ട്രീ​യ ശ​ക്തി​യാ​കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ​ഡി​യു​വി​ലേ​ക്കു വ​ന്ന നേ​താ​ക്ക​ളേ​യും പ്ര​വ​ർ​ത്ത​ക​രേ​യും ശ്രേ​യാം​സ്കു​മാ​ർ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

മു​ൻ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മ​ല​യി​ൻ​കീ​ഴ് ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മൊ​റേ​ലി, സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം എം. ​സു​ഗ​ത​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ജോ​ണ്‍ മ​ര​ങ്ങോ​ലി, ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ഫ്രാ​ൻ​സി​സ്, എ​ൻ​ജി​ഒ സെ​ന്‍റ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ന​വൂ​ർ നാ​സ​ർ, ഇ.​പി. നാ​രാ​യ​ണ​ൻ​കു​ട്ടി, മോ​ഹ​ന​ൻ​നാ​യ​ർ, അ​ജി​ഫ്രാ​ൻ​സി​സ്, പ്രി​ൻ​സ് ജോ​ർ​ജ്, ജെ​യ്സ​ൻ മാ​ണി, റോ​ബ​ർ​ട്ട് ഫ്രാ​ൻ​സി​സ്, ബ​ഷീ​ർ തൈ​വ​ള​പ്പി​ൽ, വി​ൻ​സ​ന്‍റ് പു​ത്തൂ​ർ, ടി.​സി. കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജോ​ണ്‍ മ​ര​ങ്ങോ​ലി, എം. ​സു​ഗ​ത​ൻ, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ .പ​ത്മ​കു​മാ​ർ, സോ​മ​ശേ​ഖ​ര​ൻ​നാ​യ​ർ, രാ​ജു​ജോ​ർ​ജ്, മ​ല​യി​ൻ​കീ​ഴ് ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ ജെ​ഡി​യു​വി​ൽ ചേ​ർ​ന്ന​ത്.

Related posts