“ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍​പാ​ത്രം’ ഇ​നി ലോ​ക​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും; വേനൽ ചൂടിൽ കുടിവെള്ളത്തിനായി ഇനി പരക്കം പായേണ്ടി വരില്ല


ക​ടു​ങ്ങ​ല്ലൂ​ർ: വേ​ന​ൽ​ക്കാ​ല​ത്ത് പ​ക്ഷി​ക​ൾ​ക്ക് ദാ​ഹ​ജ​ലം ഉ​റ​പ്പാ​ക്കു​ന്ന “ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍​പാ​ത്രം’ പ​ദ്ധ​തി​യി​ൽ ഇ​നി ലോ​ക​രാ​ജ്യ​ങ്ങ​ളും പ​ങ്കാ​ളി​യാ​കു​ന്നു.

ഗാ​ന്ധി​ജി​യു​ടെ മ​ഹാ​രാ​ഷ്ട്ര വാ​ർ​ദ്ധ​യി​ലെ സേ​വാ​ഗ്രാം ആ​ശ്ര​മ​ത്തി​ലെ​ത്തു​ന്ന വി​ദേ​ശ രാ​ജ്യ പ്ര​തി​നി​ധി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഇ​നി മു​ത​ൽ കു​ടി​വെ​ള്ളം സം​ഭ​രി​ച്ചു വ​യ്ക്കാ​നു​ള്ള മ​ണ്‍​പാ​ത്ര​ങ്ങ​ൾ കൈ​മാ​റും.

വേ​ന​ൽ​ച്ചൂ​ടി​ൽ ജ​ല​സ്രോ​ത​സു​ക​ൾ മി​ക്ക​തും വ​റ്റു​ന്ന​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി ത​ല​ങ്ങും വി​ല​ങ്ങും പ​റ​ന്ന് പ​ക്ഷി​ക​ൾ ത​ള​ർ​ന്ന് വീ​ണു മ​രി​ക്കു​ന്നു.

ഇ​തി​നു പ​രി​ഹാ​ര​മെ​ന്നോ​ണം വ​ർ​ഷ​ങ്ങ​ളാ​യി പ​ക്ഷി​ക​ൾ​ക്ക് കു​ടി​വെ​ള്ളം സം​ഭ​രി​ച്ചു വ​യ്ക്കാ​നു​ള്ള മ​ണ്‍​പാ​ത്ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ “എ​ന്‍റെ ഗ്രാ​മം ഗാ​ന്ധി​ജി​യി​ലൂ​ടെ’ മി​ഷ​ൻ വ​ഴി വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ഈ ​മാ​ർ​ച്ചു മു​ത​ൽ അ​ടു​ത്ത മാ​ർ​ച്ചു വ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് സേ​വാ​ഗ്രാ​മി​ൽ നി​ന്നു പാ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.ക​ഴി​ഞ്ഞ വ​ർ​ഷം സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ലെ ഒ​രു ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍​പാ​ത്രം പ​ദ്ധ​തി കേ​ര​ളം മു​ഴു​വ​ൻ വ്യാ​പി​പ്പി​ച്ചു.

ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ക്ഷി​ക​ൾ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഓ​രോ വ​ർ​ഷ​വും ദാ​ഹ​ജ​ലം ന​ൽ​കു​ന്ന​ത്.മൂ​ന്നു വ​ർ​ഷം മു​ന്പ് ശ്രീ​മ​ൻ നാ​രാ​യ​ണ​നെ “ദി ​വേ​ൾ​ഡ് കം​പാ​ഷ​ൻ അ​വാ​ർ​ഡ്’ എ​ന്ന ലോ​കോ​ത്ത​ര ബ​ഹു​മ​തി ന​ല്കി താ​യ്വാ​നി​ലെ ദി ​സു​പ്രീം മാ​സ്റ്റ​ർ ചി​ങ് ഹാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചി​രു​ന്നു.

അ​ന്നു ല​ഭി​ച്ച അ​വാ​ർ​ഡു തു​ക​യാ​യ ഏ​ഴു​ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ​യാ​ണ് സേ​വാ​ഗ്രാം വ​ഴി​യു​ള്ള പാ​ത്ര​വി​ത​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

 

Related posts

Leave a Comment