ആമയും മുയലും പഴയ കഥ; ഇത് ന്യൂജൻ സുഹൃത്തുക്കൾ! ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറല്‍

ആ​മ​യു​ടെ​യും മു​യ​ലി​ന്‍റെ​യും പ​ന്ത​യ​ത്തി​ന്‍റെ ക​ഥ നാം ​എ​ത്ര ത​വ​ണ കേ​ട്ടി​രി​ക്കു​ന്നു. വ​ലി​യ ഗു​ണ​പാ​ഠ​മു​ള്ള ക​ഥ​യാ​യി​രു​ന്നു അ​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​വു​ന്ന​ത് മ​റ്റൊ​രു സൗ​ഹൃ​ദ ചി​ത്ര​മാ​ണ്.

ആ​മ​യു​ടെ പു​റ​ത്ത് യാ​ത്ര ചെ​യ്യു​ന്ന ത​വ​ള​യു​ടെ ചി​ത്രം കൗ​തു​ക​മാ​കു​ന്നു. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ യാ​ൻ ഹി​ദാ​യ​ത്താ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്.

ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​തെ​ന്ന് യാ​ൻ ഹി​ദാ​യ​ത്ത് പ​റ​യു​ന്നു.

ആ​മ​യു​ടെ ചെ​റി​യ വേ​ഗം ആ​സ്വ​ദി​ച്ചാ​ണ് ത​വ​ള​യു​ടെ യാ​ത്ര. ആ​മ​യും ത​വ​ള​യും ത​മ്മി​ലു​ള്ള സു​ഹൃ​ത്ത് ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നാ​ണ് യാ​ൻ പ​റ​യു​ന്ന​ത്.

ഇ​രു​വ​രു​ടെ​യും യാ​ത്രം ഒ​ന്പ​ത​ടി അ​ക​ലെ നി​ന്നാ​ണ് പ​ക​ർ​ത്തി​യ​ത്. നി​ക്കോ​ൺ 105 F2.6 Vr മൈ​ക്രോ ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ക്കോ​ൺ ഡി90 ​കാ​മ​റ​യി​ലാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​തെ​ന്ന് യാ​ൻ പ​റ​ഞ്ഞു.

ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

 

Related posts

Leave a Comment