സ്ഥലത്തെ ചൊല്ലിയുള്ള തർക്കം; യു​വ​തി​യെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​പ​മാ​നി​ക്കു​ന്ന​താ​യി പ​രാ​തി; പത്തോളം പേർക്കെതിരേ കേസ്

നാ​ദാ​പു​രം: വാ​ണി​മേ​ല്‍ വെ​ള്ളി​യോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​പ​മാ​നി​ക്കു​ന്ന​താ​യി പ​രാ​തി. വ​ള​യം പോ​ലീ​സി​ന് യു​വ​തി പ​രാ​തി ന​ല്‍​കി. നാ​ലു ദി​വ​സം മു​മ്പ് വെ​ള്ളി​യോ​ട് പ​ള്ളി പ​രി​സ​ര​ത്തെ ക​ശു​വ​ണ്ടി തോ​ട്ട​ത്തി​ല്‍ നി​ന്നും ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​ക​ശ​ത്തെ ചൊ​ല്ലി ഇ​രു​വി​ഭാ​ഗം ആ​ളു​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു.​

സ്ഥ​ല​ത്തി​ന് അ​വ​കാ​ശ​മു​ന്ന​യി​ച്ച് കേ​സ് ന​ട​ത്തു​ന്ന മ​ന്ദ​മ്പ​ത്ത് കു​ടും​ബ​വും പ​ള്ളി​ക്ക​മ്മി​റ്റി​യും ത​മ്മി​ലാ​യി​രു​ന്നു സം​ഘ​ര്‍​ഷം. സം​ഘ​ര്‍​ഷ​ത്തി​ല്‍ എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഒ​രു യു​വ​തി​യെ വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ വാ​ട്‌​സ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്നാ​ണ് പ​രാ​തി.

യു​വ​ത​യു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ​രാ​തി​യി​ല്‍ ഉ​ൾ​പ്പെ​ട്ട​വ​രോ​ട് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​താ​യി വ​ള​യം പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ളി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ​യാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്.

Related posts