ജെ​സ്ന​യു​ടെ തി​രോ​ധാ​നം: തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത; ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ബ​ന്ധ​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​കാ​തി​രു​ന്ന​തിൽ ദു​രൂ​ഹ​ത​

   

കോ​ട്ട​യം: ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ സി​ബി​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത. സി​ബി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ക​ണ്ടെ​ത്ത​ല്‍ പൂ​ര്‍​ണ​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ജെ​സ്ന​യു​ടെ പി​താ​വ് കൊ​ല്ല​മു​ള കു​ന്ന​ത്ത് ജെ​യിം​സ് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ജെ​യിം​സ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്കാ​ന്‍ കോ​ട​തി സി​ബി​ഐ​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.

ജെ​സ്ന​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍, സ​ഹ​പാ​ഠി​ക​ള്‍ എ​ന്നി​വ​രി​ലേ​ക്കു വേ​ണ്ട​വി​ധ​ത്തി​ല്‍ അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. ജെ​സ്ന​യെ കാ​ണാ​താ​യ​ശേ​ഷം വ​ന്ന ഫോ​ണ്‍​കോ​ളു​ക​ള്‍ ദു​രൂ​ഹ​ത​യു​യ​ര്‍​ത്തു​ന്നു.

ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ബ​ന്ധ​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​കാ​തി​രു​ന്ന​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. മ​തം​മാ​റ്റം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി​യ ത​ല​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​ണ് സി​ബി​ഐ നീ​ങ്ങി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്‍​നി​ന്നു സാ​ധ്യ​ത​യു​ടെ ഒ​രു ത​ല​ത്തി​ലേ​ക്കും സി​ബി​ഐ​യ്ക്ക് നീ​ങ്ങാ​നാ​യി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ലും സി​ബി​ഐ​യു​ടെ മ​റ്റൊ​രു ടീം ​തു​ട​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചേ​ക്കും.

Related posts

Leave a Comment