കങ്കണയ്ക്കു മുന്നിൽ നിബന്ധന വച്ചിട്ടില്ല: അശ്വിനി

ന​ടി ക​ങ്ക​ണ റ​ണൗ​ത്ത് മി​ക​ച്ച ന​ടി​യെ​ന്ന് പേ​രെ​ടു​ത്ത ആ​ളാ​ണ്. ത​ന്‍റെ വേ​ഷം മി​ക​ച്ച​താ​ക്കാ​ൻ ഏ​ത​റ്റം വ​രേ​യും പോ​കും. എ​ന്നാ​ൽ ലൊ​ക്കേ​ഷ​നി​ൽ പ​ല​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​ക്കാ​റു​ണ്ടെ​ന്നും ക​ങ്ക​ണ​യെ​പ്പ​റ്റി പ​രാ​തി​ക​ളു​ണ്ടാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ മ​ണി​ക​ർ​ണി​ക എ​ന്ന സി​നി​മ​യി​ലെ ത​ന്‍റെ വേ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​യ്ക്കാ​ൻ ക​ങ്ക​ണ ശ്ര​മി​ച്ചെ​ന്ന​ആ​രോ​പ​ണ​വു​മാ​യി ന​ട​ൻ സോ​നു സൂ​ദ് രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​തൊ​ക്കെ കൊ​ണ്ടാ​ക​ണം ബോ​ളി​വു​ഡി​ൽ പു​തി​യ വാ​ർ​ത്ത പ്ര​ച​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ങ്ക​ണ നാ​യി​ക​യാ​വു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക അ​ശ്വ​നി അ​യ്യ​ർ തീ​വാ​രി ചി​ല നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ട് വ​ച്ചെ​ന്ന് വാ​ർ​ത്ത​ക​ൾ. അ​ഭി​ന​യ​ത്തി​ലു​പ​രി​യാ​യി മ​റ്റു കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ക​ങ്ക​ണ ഇ​ട​പെ​ട​രു​തെ​ന്നാ​ണ് നി​ബ​ന്ധ​ന. ക​ങ്ക​ണ​യു​മാ​യി സി​നി​മ​യു​ടെ ക​രാ​ർ ഒ​പ്പി​ടു​ന്പോ​ൾ ത​ന്നെ നി​ബ​ന്ധ​ന​യി​ലും ഒ​പ്പി​ട്ടു വാ​ങ്ങി​യ​ത്രേ. ക​ങ്ക​ണ​യെ നാ​യി​ക​യാ​ക്കി പ​ങ്ക എ​ന്ന ചി​ത്ര​മാ​ണ് അ​ശ്വ​നി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​ല്ലാം വ്യാ​ജ​വും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് സം​വി​ധാ​യി​ക പ്ര​തി​ക​രി​ച്ചു. ഒ​രു ത​ര​ത്തി​ലു​ള്ള നി​ബ​ന്ധ​ന​ക​ളും ക​ങ്ക​ണ​യി​ൽ നി​ന്ന് ഒ​പ്പി​ട്ടു വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് സം​വി​ധാ​യി​ക പ​റ​യു​ന്ന​ത്.

വി​ശാ​ൽ ഭ​ര​ദ്വാ​ജ് ചി​ത്ര​മാ​യ റം​ഗൂ​ൺ, ഹ​ൻ​സ​ൽ മേ​ത്ത​യു​ടെ സി​മ്രാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ ക​ങ്ക​ണ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​താ​യി വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു.

Related posts