സ്വ​ന്തം അ​തി​ജീ​വ​ന​ക​ഥ​യു​മാ​യി സെ​ഹ​ർ ഹാ​ഷ്മി​യു​ടെ ബൈ​ക്ക് യാ​ത്ര


കാ​സ​ര്‍​ഗോ​ഡ്: യു​വാ​ക്ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബി​യോ​ണ്‍​ഡ് ദ് ​ഹൊ​റൈ​സ​ണ്‍ എ ​റൈ​ഡ് ഫോ​ര്‍ റെ​സി​ലി​യ​ന്‍​സ് എ​ന്ന കാ​മ്പ​യി​ന്‍ നാ​ളെ മു​ത​ല്‍ 18 വ​രെ കേ​ര​ള​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. മാ​ന​സി​കാ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യും മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റും ഫാ​ഷ​ന്‍ സ്‌​റ്റൈ​ലി​സ്റ്റു​മാ​യ സെ​ഹ​ര്‍ ഹാ​ഷ്മി​യും സ​മാ​ന​മ​ന​സ്‌​ക​രാ​യ യു​വാ​ക്ക​ളും ഈ ​ദൗ​ത്യ​വു​മാ​യി എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റി​ല്‍ രാ​ജ്യ​മാ​കെ ചു​റ്റി​സ​ഞ്ച​രി​ക്കു​ക​യാ​ണ്.

വ​ട​ക്കേ​ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം ക​ഴി​ഞ്ഞ​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ദൗ​ത്യ​സം​ഘം ഇ​പ്പോ​ള്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​ലാ​ണ്. ഇ​വ​ര്‍ നാ​ളെ മു​ത​ല്‍ 18 വ​രെ സം​സ്ഥാ​ന​ത്ത് ഒ​ന്പ​തു ജി​ല്ല​ക​ളി​ല്‍ 18 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​ഘം യു​വാ​ക്ക​ളോ​ടു സം​വ​ദി​ക്കും. കാ​സ​ര്‍​ഗോ​ഡ് നാ​ളെ, ക​ണ്ണൂ​ര്‍ 10, 11ന്, ​കോ​ഴി​ക്കോ​ട് 12ന്, ​മ​ല​പ്പു​റം13​ന്, തൃ​ശൂ​ര്‍ 14ന്, ​എ​റ​ണാ​കു​ളം 15ന്, ​ആ​ല​പ്പു​ഴ 16ന്, ​കൊ​ല്ലം 17ന്, ​തി​രു​വ​ന​ന്ത​പു​രം 18ന് ​എ​ന്നി​ങ്ങ​നെ​യാ​ണു ജി​ല്ല​ക​ളി​ല്‍ പ​രി​പാ​ടി. സെ​പ്റ്റം​ബ​ര്‍ 18നു ​വൈ​കു​ന്നേ​രം ക​ന്യാ​കു​മാ​രി​ക്കു പോ​കും.

കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് യു​വ​സ​മി​തി​യാ​ണ് സം​സ്ഥാ​ന​ത്ത് ഈ ​ഉ​ദ്യ​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തും വേ​ദി​ക​ള്‍ ഒ​രു​ക്കു​ന്ന​തും. തെ​രു​വി​ല്‍ നാ​ട​കാ​വ​ത​ര​ണ​ത്തി​നി​ടെ രാ​ഷ്‌​ട്രീ​യ​ഗു​ണ്ട​ക​ള്‍ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സ​ഫ്ദ​ര്‍ ഹാ​ഷ്മി​യു​ടെ അ​ന​ന്ത​ര​വ​ളാ​ണു സെ​ഹ​ര്‍ ഹാ​ഷ്മി. സ​ഫ്ദ​റി​ന്‍റെ സ​ഹോ​ദ​രി​യും സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ശ​ബ്‌​നം ഹാ​ഷ്മി​യു​ടെ​യും ശാ​സ്ത്ര​ജ്ഞ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ഗോ​ഹ​ര്‍ റാ​സ​യു​ടെ​യും വ​ള​ര്‍​ത്തു​മ​ക​ള്‍.

ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തി​ന്‍റെ​യും ബോ​ര്‍​ഡ​ര്‍​ലൈ​ന്‍ പേ​ഴ്‌​സ​ണാ​ലി​റ്റി ഡി​സോ​ര്‍​ഡ​റി​ന്‍റെ​യും പി​ടി​യി​ല്‍ അ​മ​ര്‍​ന്ന് പ​ല​ത​വ​ണ ആ​ത്മ​ഹ​ത്യ​യ്ക്കും സ്വ​യം​പീ​ഡ​ന​ങ്ങ​ള്‍​ക്കും മു​തി​ര്‍​ന്ന അ​നു​ഭ​വ​മു​ള്ള സെ​ഹ​ര്‍ സ്വ​ന്തം അ​തി​ജീ​വ​ന​ക​ഥ​യു​മാ​യാ​ണ് ഇ​ന്ത്യ​ന്‍ യു​വ​ത​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.

സെ​ഹ​ര്‍ ട്ര​സ്റ്റി​യാ​യി സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന, കാ​മ്പ​യി​ന്‍ പെ​ഹ്ചാ​ന്‍ എ​ന്ന സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ബി​യോ​ണ്‍​ഡ് ദി ​ഹൊ​റൈ​സ​ണ്‍ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 20ന് ​ന്യൂ​ഡ​ല്‍​ഹി​യി​ലെ കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ പ്ര​ശ​സ്ത സി​നി​മാ​താ​രം ഷ​ര്‍​മി​ള ടാ​ഗോ​റാ​ണ് ഈ ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ഇ​ക്കു​റി 7,000ല്‍​പ​രം കി​ലോ​മീ​റ്റ​ര്‍ 55 ദി​വ​സം​കൊ​ണ്ട് താ​ണ്ടും.

Related posts

Leave a Comment