സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വരച്ചത് മലയാളിയോ? ചി​ത്ര​വും ചിത്രകാരിയെയും പരിചയപ്പെടാം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത് ഒ​രു ചി​ത്ര​വും ചി​ത്ര​കാ​രി​യു​മാ​ണ്. മ​ര​ത്തി​ൽ ചെ​യ്തി​രി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് സം​ഭ​വം.
 
അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം, ഇ‌​ട​യ്ക്ക് ഒ​രു അ​ണ്ണാ​ൻ ഇ​രി​ക്കു​ന്ന​തെ​ന്നേ ചി​ത്രം ക​ണ്ടാ​ൽ ഒ​റ്റ നോ​ട്ട​ത്തി​ൽ തോ​ന്നൂ. പ​ക്ഷെ ഒ​ന്നു സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും മ​നോ​ഹ​ര​മാ​യ പെ​യി​ന്‍റിം​ഗാ​ണ് സം​ഭ​വ​മെ​ന്ന്.

മ​ല​യാ​ളി യു​വ​തി​യാ​ണ് പെ​യി​ന്‍റിം​ഗ് ചെ​യ്ത​തെ​ന്ന രീ​തി​ലാ​ണ് പ​ല സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ലും ചി​ത്രം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.
 
എ​ന്നാ​ൽ യ​ഥാ​ർ​ത​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ താ​മ​സി​ക്കു​ന്ന ശ​ശി​ന്ത ദി​ൽ​ഹാ​നി എ​ന്ന ക​ലാ​കാ​രി​യാ​ണ് ചി​ത്രം വ​ര​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 16നാ​ണ് ചി​ത്ര​വും ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ശ​ശി​ന്ത ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത്.‌‌

ഇ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​കാ​രി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ക​മ​ന്‍റു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.
 
ചി​ത്രം വ​ര​യ്ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ശ​ശി​ന്ത യു​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മുന്പും നിരവധി ട്രീ ഇലൂഷൻ പെയിന്‍റിംഗുകൾ ശശിന്ത ചെയ്തിട്ടുണ്ട്.

 

Related posts

Leave a Comment