കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​തി​ന​ഞ്ചോ​ളം പാ​മ്പുകളെ ക​ണ്ടെ​ത്തി; പാമ്പുകളെക്കുറിച്ച് വനപാലകര്‍ പറഞ്ഞതിങ്ങനെ…

പു​ന്നം​പ​റ​ന്പ്: കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പു​ക​ളെ ക​ണ്ടെ​ത്തി. മ​ച്ചാ​ട് ഗ​വ.​സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന തേ​വ​ർ​മ​ഠം വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പാ​ന്പു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

പ​തി​ന​ഞ്ചോ​ളം പാ​ന്പു​ക​ളെ​യാ​ണു തൊ​ഴി​ലാ​ളി​ക​ൾ ബ​ക്ക​റ്റി​ലാ​ക്കി ക​ര​യ്ക്കെ​ത്തി​ച്ച​ത്. വാ​ഴാ​നി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്നും വ​ന​പാ​ല​ക​രെ​ത്തി പാ​ന്പു​ക​ളെ വാ​ഴാ​നി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

ഇ​വ​യെ പി​ന്നീ​ടു വാ​ഴാ​നി അ​ണ​ക്കെ​ട്ടി​ൽ നി​ക്ഷേ​പി​ച്ചു. മ​ണ്ണി​ന​ടി​യി​ൽ കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ ഇ​നം മ​ത്സ്യ ഇ​ന​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ് ഇ​വ​യെ​ന്നു വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

Related posts

Leave a Comment