കലിതുള്ളി മഴ; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ; പ​ല​കു​ടും​ബ​ങ്ങ​ളും ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റി​തു​ട​ങ്ങി

കോ​ട്ട​യം: ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​രം​ഭി​ച്ച മ​ഴ ഇ​തു​വ​രെ തോ​ർ​ന്നി​ല്ല. മി​ക്ക​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണ്. റോ​ഡ് ഗ​താ​ഗ​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​ക​ഴി​ഞ്ഞു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും വെ​ള്ളം ക​യ​റി. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി. പ​ല​കു​ടും​ബ​ങ്ങ​ളും ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റി​തു​ട​ങ്ങി. മ​ഴ​യ്ക്കു ശ​മ​നം ഇ​ല്ലാ​താ​യ​തോ​ടെ ഇ​ന്ന് പ​ല​കു​ടും​ബ​ങ്ങ​ളും ദു​രി​ത​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റാ​നു​ള്ള ഒ​രു​ക്കത്തി​ലാ​ണ്.

40 മ​ണി​ക്കൂ​റാ​യി തു​ട​രു​ന്ന മ​ഴ​യ്ക്കൊ​പ്പം കാ​റ്റും വീ​ശി​യ​ടി​ക്കു​ന്ന​ത് ദു​രി​തം ഇ​ര​ട്ടി​യാ​ക്കി. ഇ​ന്നു പു​ല​ർ​ച്ചെ​യും ശ​ക്ത​മാ​യ കാ​റ്റാ​ണ് വീ​ശി​യ​ത്. പ​ല​സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. മാ​ങ്ങാ​നം അ​ര​മ​ന​പ്പ​ടി​യ്ക്കു​സ​മീ​പം വൈ​ദ്യു​തി ലൈ​നി​ലേ​ക്കു മ​രം വീ​ണു പോ​സ്റ്റ് റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു.

ശ​ക്ത​മാ​യ മ​ഴ ഇ​ന്ന​ലെ 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ 66 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. മീ​ന​ച്ചി​ലാ​റും മ​ണി​മ​ല​യാ​റും മൂ​വാ​റ്റു​പു​ഴ​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മൂ​ന്നു ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ഉ​രു​ൾ ഭീ​ഷ​ണി​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലും ഒ​പ്പം ജാ​ഗ്ര​ത​യി​ലു​മാ​ണ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ ഏ​ഴു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പി​ൽ താ​മ​സി​ക്കു​ന്ന​ത്. കോ​ട്ട​യം താ​ലൂ​ക്കി​ൽ വേ​ളൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് സ്്കൂ​ൾ, ച​ങ്ങാ​ശേ​രി താ​ലൂ​ക്കി​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്, എ​ൻ​എ​സ്എ​സ് യു​പി, വൈ​ക്കം താ​ലൂ​ക്കി​ൽ കു​ല​ശേ​ഖ​ര​മം​ഗ​ലം വി​ദ്യാ​നി​കേ​ത​ൻ, ഉ​ദ​യ​നാ​പു​രം ഇ​ട​യാ​ടി ക്മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ, പ്ര​യാ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സ് ക​ല്ല​റ ഗ​വ​ണ്‍​മെ​ന്‍റ് വെ​ൽ​ഫെ​യ​ർ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്.

ക​ള​ക്്ട​റേ​റ്റി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​ത് റി​ക്കാ​ർ​ഡ് മ​ഴ​യെ​ന്ന് കാ​ലാ​വ​സ്ഥ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എസി റോ​ഡി​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു


ച​ങ്ങ​നാ​ശേ​രി: ക​ന​ത്ത മ​ഴ​യി​ല്‍ ച​ങ്ങ​നാ​ശേ​രി​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ​തി​നെ​ത്തു​ട​ര്‍​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ജ​ന​ജീ​വി​തം ഏ​റെ ദു​രി​ത​ത്തി​ലാ​യി.

ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ലും കു​ട്ട​നാ​ട്ടി​ലെ വി​വി​ധ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. ഇ​തോ​ടെ കു​ട്ട​നാ​ട​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു.കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ല്‍ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​വം, പെ​രു​മ്പു​ഴ​ക്ക​ട​വ്, ന​ക്രാ​ല്‍, അം​ബേ​ദ്ക​ര്‍ കോ​ള​നി ഭാ​ഗ​ങ്ങ​ളി​ലെ ആ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​ണ്.

പ​ല വീ​ടു​ക​ളി​ലും ആ​ഹാ​രം​പോ​ലും പാ​ച​കം ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​യ​തി​നാ​ല്‍ പ​ട്ടി​ണി​യും നേ​രി​ട്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ​റാ​ല്‍, വെ​ട്ടി​ത്തു​രു​ത്ത്, മു​ള​യ്ക്കാം​തു​രു​ത്തി, ചീ​ര​ഞ്ചി​റ, പു​തു​ച്ചി​റ, വ​ട​ക്കേ​ക്ക​ര, ക​ള​മ്പാ​ട്ടു​ചി​റ ഭാ​ഗ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി.കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ഴി കോ​ള​നി​യി​ലെ നി​ര​വ​ധി വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി​ട്ടു​ണ്ട്.

തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ കൊ​ക്കോ​ട്ടു​ചി​റ, മ​ണി​മു​റി ഭാ​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചേ​ന്ന​മ​റ്റം, പാ​ല​മ​റ്റം, കൊ​ഴു​പ്പ​ക്ക​ളം ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ണ്.

വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ തെ​രു​വേ​ലി​പ്പാ​ലം ഭാ​ഗ​ത്ത് ഇ​രു​പ​ത് വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​ണ്. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. കൊ​ടൂ​രാ​ര്‍ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പു​തു​പ്പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.മാ​ട​പ്പ​ള്ളി, വാ​ഴ​പ്പ​ള്ളി, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

കോട്ടയം – പാലാ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു
ഏ​റ്റു​മാ​നൂ​ർ: തോ​രാ​തെ പെ​യ്യു​ന്ന പെ​രു​മ​ഴ​യി​ൽ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. എ​വി​ടെ​യും വെ​ള്ള​പ്പൊ​ക്കം, വെ​ള്ള​ക്കെ​ട്ട്. പ്ര​ധാ​ന റോ​ഡു​ക​ൾ​ക്കു പു​റ​മേ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ഗ​താ​ഗ​തം താ​റു​മാ​റാ​യി. രാ​വി​ലെ കോ​ട്ട​യം – പാ​ലാ റോ​ഡി​ൽ ബ​സ് സ​ർ​വീ​സ് നി​ല​ച്ചു. ഏ​റ്റു​മാ​നൂ​ർ -പേ​രൂ​ർ റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

വീ​ടു​ക​ളി​ൽ വ്യാ​പ​ക​മാ​യി വെ​ള്ളം ക​യ​റി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്ക് മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണി​ക്കൂ​റു​ക​ളാ​യി വൈ​ദ്യു​തി നി​ല​ച്ചി​രി​ക്കു​ന്നു.ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ൽ പേ​രൂ​ർ​ക​വ​ല​യി​ൽ വ​ൻ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.  ശ​ക്ത​മാ​യ മ​ഴ​യും റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി.

ആളുകളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുന്നു
കോ​ട്ട​യം: മ​ഴ​യ്ക്കു ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ പ​ല കു​ടും​ബ​ങ്ങ​ളും ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റി. കു​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പു​ക​ളെ ആ​ശ്ര​യി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. എ​ട്ട് ക്യാ​ന്പു​ക​ളി​ലാ​യി 463 പേ​രാ​ണു ഇ​ന്ന​ലെ വ​രെ ക്യാ​ന്പി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

142 വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യി ക​ണ്‍​ട്രോ​ൾ റൂം ​ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. കോ​ട്ട​യം-37, ച​ങ്ങ​നാ​ശേ​രി-89, വൈ​ക്കം-12, മീ​ന​ച്ചി​ൽ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണു വീ​ടു​ക​ളു​ടെ ന​ഷ്ടം. വൈ​ദ്യു​തി ബോ​ർ​ഡി​നു 45 ല​ക്ഷം രൂ​പ ന​ഷ്്ടം ക​ണ​ക്കാ​ക്കു​ന്നു. കോ​ട്ട​യ​ത്ത് 18 ല​ക്ഷം, ച​ങ്ങ​നാ​ശേ​രി​യി​ൽ 12.5 ല​ക്ഷം, വൈ​ക്കം 3.25 ല​ക്ഷം രൂ​പ​യാ​ണ് വൈ​ദ്യു​തി വ​കു​പ്പി​നു ന​ഷ്്ടം നേ​രി​ട്ട​ത്.

കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ
കോ​ട്ട​യം: ശക്തമായ മഴയിൽകി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​രു​ൾ പൊ​ട്ട​ൽ തു​ട​രു​ന്നു. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​നാ​ശം. കൂ​ട്ടി​ക്ക​ൽ, പാ​താ​ന്പു​ഴ, തീ​ക്കോ​യി എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ പൊ​ട്ടി. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണു ഉ​രു​ൾ പൊ​ട്ടി​യ​ത്. തീ​ക്കോ​യി 30 ഏ​ക്ക​റി​ലാ​ണു ഉ​രു​ൾ പൊ​ട്ടി​യ​ത്.

Related posts