ജ​യി​ല​ർ 2ൽ ​മോ​ഹ​ൻ​ലാ​ലി​ന്‍റെ രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി: ഒ​രു സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ രം​ഗ​ങ്ങ​ൾ ഇ​ങ്ങ​നെ ചെ​യ്ത​ത് തി​ക​ച്ചും അ​നാ​വ​ശ്യം; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കോ​സ്റ്റ്യൂം ഡി​സൈ​ന​ർ ജി​ഷാ​ദ് ഷം​സു​ദീ​ൻ

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് ചി​ത്രം ജ​യി​ല​ർ 2-ന്‍റെ റി​ലീ​സി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ചി​ത്ര​ത്തി​ന്‍റെ കോ​സ്റ്റ്യൂം ഡി​സൈ​ന​ർ ജി​ഷാ​ദ് ഷം​സു​ദീ​ൻ. താ​ൻ മോ​ഹ​ൻ​ലാ​ലി​ന് വേ​ണ്ടി ഡി​സൈ​ൻ ചെ​യ്ത വ​സ്ത്ര​ങ്ങ​ളും പ്ര​ധാ​ന​പ്പെ​ട്ട പ​ല സീ​നു​ക​ളും സി​നി​മ​യി​ൽ നി​ന്ന് വെ​ട്ടി​മാ​റ്റി​യെ​ന്ന് ജി​ഷാ​ദ് ആ​രോ​പി​ച്ചു. അ​തി​ലു​ള്ള ക​ടു​ത്ത നി​രാ​ശ അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ​ങ്കു​വ​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

എ​ന്നെ സ്നേ​ഹി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും: ‘ജ​യി​ല​ർ 2’ന്‍റെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച്, ഞാ​ൻ ഒ​രു പ്ര​ധാ​ന കാ​ര്യം പ​ങ്കു​വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

ഷൂ​ട്ട് ചെ​യ്ത കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ട്രെ​യി​ല​റി​ലെ 2 സെ​ക്ക​ൻ​ഡ് മാ​ത്ര​മു​ള്ള ആ ​ചെ​റി​യ കാ​ഴ്ച​യി​ൽ പോ​ലും, ഞ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ൽ എ​നി​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ത്രം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ, മോ​ഹ​ൻ​ലാ​ൽ സാ​റി​ന്‍റെ മൂ​ന്ന് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പു​ക​ൾ പൂ​ർ​ണ​മാ​യി വെ​ട്ടി​മാ​റ്റു​ക​യും, ട്രെ​യി​ല​റി​ലു​ണ്ടാ​യി​രു​ന്ന ആ ​രം​ഗം പോ​ലും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

സി​നി​മ​യി​ലെ എ​ന്‍റെ അ​നു​ഭ​വ​ത്തി​ൽ, മോ​ഹ​ൻ​ലാ​ൽ സാ​റി​നെ​പോ​ലെ​യു​ള്ള ഒ​രു സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​ത് തി​ക​ച്ചും അ​നാ​വ​ശ്യ​മാ​ണ്.

ന​മ്മു​ടെ സൂ​പ്പ​ർ​താ​ര​ത്തെ ഈ ​രീ​തി​യി​ൽ ഒ​തു​ക്കി​ക്ക​ള​യു​ന്ന​ത് ക​ണ്ടി​ട്ട്, ഇ​നി ഇ​തി​ന്‍റെ ഒ​രു ര​ണ്ടാം ഭാ​ഗം (Sequel) ഉ​ണ്ടാ​യാ​ൽ, ഞാ​ൻ അ​തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കി​ല്ല. എ​ന്നെ വി​ശ്വ​സി​ച്ച എ​ല്ലാ​വ​രോ​ടും ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു.

ഞാ​ൻ അ​നു​കൂ​ല്യ​ങ്ങ​ൾ​ക്കോ, ലാ​ഭ​ങ്ങ​ൾ​ക്കോ, കോ​ടി ക്ല​ബ്ബു​ക​ൾ​ക്കോ, താ​ര​പ്പ​കി​ട്ടി​നോ വേ​ണ്ടി നി​ൽ​ക്കു​ന്ന​വ​ന​ല്ല. ഫാ​ൻ​സി​നും, സി​നി​മാ ആ​സ്വാ​ദ​ക​ർ​ക്കും, മോ​ഹ​ൻ​ലാ​ൽ സാ​റി​നും വേ​ണ്ടി മാ​ത്ര​മാ​ണ് ഞാ​ൻ നി​ല​കൊ​ള്ളു​ന്ന​ത്. എ​ന്‍റെ യാ​ത്ര​യി​ൽ എ​ന്നും ഒ​പ്പം നി​ന്ന​തി​ന് ന​ന്ദി.

Related posts

Leave a Comment