സ്വ​ന്തം വി​മാ​നം പൈ​ല​റ്റ് ചെ​യ്ത് ജ​പ്പാ​നി​ലെ​ത്തി രാ​ജ്ഞി; അ​പൂ​ർ​വ്വ നേ​ട്ട​വു​മാ​യി താ​യ്‌​ലാ​ൻ​ഡ് രാ​ജ്ഞി

താ​യ്‌​ല​ൻ​ഡ് രാ​ജ്ഞി സു​തി​ദ റോ​യ​ൽ വി​മാ​നം സ്വ​യം പൈ​ല​റ്റ് ചെ​യ്ത് ജ​പ്പാ​നി​ൽ എ​ത്തി. ഒ​മ്പ​ത് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് രാ​ജ്ഞി വി​മാ​നം നി​യ​ന്ത്രി​ച്ച് ജ​പ്പാ​നി​ലെ ഹൊ​ക്കൈ​ഡോ​യി​ൽ എ​ത്തി​യ​ത്.

ബാ​ങ്കോ​ക്കി​ലെ ഡോ​ൺ മു​വാ​ങ് മി​ലി​ട്ട​റി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും പു​റ​പ്പെ​ട്ട ബോ​യിം​ഗ് 737 വി​മാ​നം ഒ​ക്ടോ​ബ​ർ 14ന് ​പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10:05ഓ​ടെ ന്യൂ ​ചി​റ്റോ​സ് എ​യ​ർ​പോ​ർ​ട്ടി​ൽ ലാ​ൻ​ഡ് ചെ​യ്തു. തു​ട​ർ​ന്ന് സ​പ്പോ​റോ​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് രാ​ജ്ഞി ത​ന്നെ​യാ​ണ് കാ​ർ ഓ​ടി​ച്ചു​പോ​യ​ത്. 2027 ലെ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഐ​സ് ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ വി​മ​ൻ​സ് ഏ​ഷ്യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നും കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കാ​നു​മാ​ണ് ഒ​ക്ടോ​ബ​ർ 14 മു​ത​ൽ 22 വ​രെ​യു​ള്ള ഈ ​സ​ന്ദ​ർ​ശ​നം. ഫെ​ഡ​റേ​ഷ​ന്‍റെ ആ​ദ്യ​ത്തെ വി​മ​ൻ​സ് ഗ്ലോ​ബ​ൽ അം​ബാ​സ​ഡ​ർ എ​ന്ന നി​ല​യി​ലാ​ണ് ഈ ​ക്ഷ​ണം.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 8ന് ​ജെ​എ​എ​സ് 39സി ​ഗ്രി​പെ​ൻ (JAS 39C Gripen) യു​ദ്ധ​വി​മാ​നം ത​നി​യെ പ​റ​ത്തി രാ​ജ്ഞി വ​ലി​യൊ​രു ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. യു​ദ്ധ​വി​മാ​നം പ​റ​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​യാ​യ രാ​ജ്ഞി​യാ​ണ് സു​തി​ദ. 2019-ൽ ​രാ​ജാ​വി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന് മു​മ്പ് താ​യ് എ​യ​ർ​വേ​യ്‌​സി​ൽ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​വ​ർ, 2010ൽ ​ഫ്ലൈ​റ്റ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ക​യും ഏ​ക​ദേ​ശം 1,190 മ​ണി​ക്കൂ​റി​ല​ധി​കം പ​റ​ക്ക​ൽ പ​രി​ച​യം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ജാ​വി​നൊ​പ്പം ഔ​ദ്യോ​ഗി​ക യാ​ത്ര​ക​ളി​ൽ കോ-​പൈ​ല​റ്റാ​യും അ​വ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment