“പ്രചരണമെന്ത്, സത്യമെന്ത്’: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് പിആർഡി യുടെ പത്രപരസ്യം; മഹിജയ്ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് പരസ്യം

jishnuതിരുവനന്തപുരം: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് പിആർഡിയുടെ പത്ര പരസ്യം. ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് പരസ്യം. പ്രചരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിൽ തയാറാക്കിയിരിക്കുന്ന പരസ്യത്തിൽ, പുറത്തു നിന്നുള്ള സംഘം ഡിജിപി ഓഫീസിനു മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും പോലീസിന്‍റെ കൃത്യനിർവഹണത്തെ തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സത്യങ്ങൾ തമസ്കരിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പരസ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Related posts