വ​ലി​യ ന​ട​ന്മാ​രു​ടെ പ​ക്ക​ല്‍ പ​ണ​മു​ണ്ടാ​കാം! ‘ഓർക്കണം സി​നി​മ​യി​ലെ ദി​വ​സ ​ വേ​ത​ന​ക്കാ​രെ’: ജീ​ത്തു ജോ​സ​ഫ്

കൊ​ച്ചി: പു​തി​യ സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം പാ​ടി​ല്ലെ​ന്ന് പ​റ​യു​ന്ന നി​ര്‍​മാ​താ​ക്ക​ള്‍ സി​നി​മ മേ​ഖ​ല​യി​ലെ ദി​വ​സ വേ​ത​ന​ക്കാ​രു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ്.

ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വ​ലി​യ ന​ട​ന്മാ​രു​ടെ പ​ക്ക​ല്‍ പ​ണ​മു​ണ്ടാ​കാം.

എ​ന്നാ​ല്‍ സി​നി​മ​യി​ലെ ദി​വ​സ വേ​ത​ന​ക്കാ​രു​ടെ സ്ഥി​തി മ​റി​ച്ചാ​ണ്. പു​തി​യ സി​നി​മ​ക​ള്‍ പാ​ടി​ല്ലെ​ന്ന് പ​റ​യു​ന്ന നി​ര്‍​മാ​താ​ക്ക​ള്‍ ഇ​ത് കൂ​ടി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.

ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ദൃ​ശ്യം 2വി​ന്‍റെ ചി​ത്രീ​ക​ര​ണം ഓ​ഗ​സ്റ്റ് 17ന് ​ത​ന്നെ തു​ട​ങ്ങു​മെ​ന്നും ജീ​ത്തു ജോ​സ​ഫ് അ​റി​യി​ച്ചു. താ​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ഫ​ലം കു​റ​ച്ചാ​ണ് ദൃ​ശ്യം 2ൽ സ​ഹ​ക​രി​ക്കു​ന്ന​തെ​ന്നും താ​ന്‍ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് എ​തി​ര​ല്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​തെ കോ​വി​ഡ് കാ​ല​ത്തെ സി​നി​മാ പ്ര​തി​സ​ന്ധി മാ​റി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ലെ​ങ്കി​ല്‍ ദൃ​ശ്യം ര​ണ്ട് ഓ​ഗ​സ്റ്റ് 17ന് ​ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും അദ്ദേ​ഹം പ​റ​യു​ന്നു.

Related posts

Leave a Comment