ജോലി സംബന്ധമായ ധാരാളം പ്രശ്നങ്ങളാണ് യുവാക്കൾ നേരിടുന്നത്. ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടും തുശ്ചമായ രൂപ ശന്പളത്തിൽ ജോലി ചെയ്യുന്ന ധാരാളം ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. പലരും കോൺട്രാക്ട് അടിസ്ഥാനത്തിലാകും കന്പനികളിൽ നിയോഗിക്കുന്നത് പോലും. റെഡ്ഡിറ്റിൽ ജോലി സംബനഅധമായ ധാരാളം പോസ്റ്റുകൾ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഒന്നു മാറണമെന്ന് കരുതിയ ഒരു യുവതി പുതിയ കന്പനിയിൽ ജോലിക്കായി അപേക്ഷിച്ചു. പരീക്ഷയും ഇന്റർവ്യൂവും എല്ലാം പാസായി ജോയിനിംഗ് ഡേറ്റും കിട്ടിക്കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിക സംഭവം യുവതിയെ തേടിയെത്തിയത്.
നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ രാജിക്കത്ത് കൊടുത്തപ്പോഴാണ് അവിടെ നോട്ടീസ് പിരീഡ് തികയ്ക്കണമെന്ന് പറഞ്ഞത്. എന്നാൽ ഇവിടുത്തെ നോട്ടീസ് പിരീഡ് തികയ്ക്കുന്പോഴേക്കും പുതിയ കന്പനിയിൽ ജോയിൻ ചെയ്യാനുള്ള സമയവും വൈകും.
ഉള്ള ജോലിയും പോയി പുതിയതൊട്ട് കിട്ടുകയും ഇല്ല എന്നറിഞ്ഞപ്പോഴേക്കും യുവതി ആകെ പെട്ടുപോയ അവസ്ഥ ആയി എന്നു പറയാം. ഇനി താൻ രാജിക്കത്ത് പിൻവലിക്കണമോ എന്നാണ് യുവതി പോസ്റ്റ് പങ്കുവച്ചുകൊണ്ട് ചോദിക്കുന്നത്.
ചിലരൊക്കെ രാജി പിൻവലിക്കാൻ യുവതിയോട് ഉപദേശിച്ചെങ്കിലും മറ്റു ചിലരാകട്ടെ, ഒരു തവണ രാജി കൊടുത്ത സ്ഥാപനത്തിൽ വീണ്ടും തുടർന്നാൽ ഭാവിയിൽ നിങ്ങളെ വേണ്ട വിധേന അവർ പരിഗണിക്കില്ല. അതിനാൽ രാജി പിൻവലിക്കാതെ നോട്ടീസ് പിരീഡ് തികയ്ക്കുന്പോഴേക്കും അവിടെ നിന്നും മാറുക. ശേഷം സ്വസ്തമായി ഇരുന്ന് മറ്റൊരു ജോലിക്കായി അപേക്ഷിക്കുക എന്നാണ് പറഞ്ഞത്.