കഷ്ടകാലം ഒഴിയാതെ..! ജോൺസൺ മാസ്റ്ററുടെ ഭാര്യ ര​​​ക്താ​​​ർ​​​ബു​​​ദം ബാധിച്ച് ചികിത്സയിൽ;  ചികിത്സാ സഹായം ആവശ്യപ്പെട്ട്  റാണി മുഖ്യമന്ത്രിക്ക് കത്തയച്ചു;   ​​​അടിയന്തിര സഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകൻ ജോണ്‍സൺ മാസ്റ്ററുടെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ സഹായം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്നാ​​​ണു ധ​​​ന​​​സ​​​ഹാ​​​യം.

ര​​​ക്താ​​​ർ​​​ബു​​​ദ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന റാ​​​ണി ജോ​​​ണ്‍​സ​​​ണ്‍ രോ​​​ഗാ​​​വ​​​സ്ഥ വി​​​വ​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു. ജോണ്‍സണ്‍ മാഷിന്‍റേയും മക്കളായ ഷാൻ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവരുടേയും മരണശേഷം ഒറ്റപ്പെട്ടു പോയ റാണി ജോണ്‍സണ്‍ രക്താര്‍ബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.

Related posts